ആധാറിനു സുപ്രീം കോടതിയുടെ അംഗീകാരം

ന്യൂദെല്‍ഹി (www.evisionnews.co): ആധാര്‍ ആക്‌ടിനു സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ അംഗീകാരം. ചീഫ് ജസ്റ്റിസ് ദീപക്‌മിശ്ര അധ്യക്ഷനായുള്ള അഞ്ച് അംഗ ഭരണഘടനാ ബഞ്ചിന്റേതാണ് വിധി. അതേസമയം രണ്ടു ജഡ്‌ജിമാര്‍ ആധാര്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. കര്‍ണ്ണാടക ഹൈക്കോടതി ജഡ്‌ജിയായി 2012ല്‍ വിരമിച്ച കെ എസ് പുട്ടസ്വാമിയടക്കമുള്ളവര്‍ നല്‍കിയ 37 ഹര്‍ജികളില്‍ തീര്‍പ്പു കല്‍പ്പിച്ചുകൊണ്ടാണ് സുപ്രീംകോടതി അന്തിമ വിധി പ്രസ്‌താവിച്ചത്.
ആധാര്‍ പ്രയോജന പ്രദമാണെന്നും അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുമെന്നും കോടതി 40 പേജുള്ള വിധി പ്രസ്‌താവനയില്‍ പറഞ്ഞു. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും സേവനം നിഷേധിക്കപ്പെടുകയോ, മാറ്റി നിര്‍ത്തുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. ആധാര്‍ ആക്‌ടിലെ 57-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ആധാര്‍ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു കൈമാറാം എന്നതാണ് ഈ വകുപ്പ്. ആധാര്‍ വിവരങ്ങള്‍ ജില്ലാ ജഡ്‌ജിയുടെ പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിര സാഹചര്യത്തില്‍ കൈമാറാം എന്ന വകുപ്പും സുപ്രീം കോടതി റദ്ദാക്കി. കാര്‍ഡുടമയുടെ അനുമതിയോടെ മാത്രമേ ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കാവൂയെന്നു കോടതി വ്യക്തമാക്കി.
ആധാറില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ലെന്നും ബയോമെട്രിക്ക് വിവരങ്ങള്‍ പുറത്തുപോകില്ലെന്നും ആധാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു ഗുണം ചെയ്യുമെന്നും കോടതി വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ പാന്‍കാര്‍ഡിനു ആധാര്‍ നിര്‍ബന്ധമാണെന്നും ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം ലഭിക്കുന്നുവെന്നു ഉറപ്പാക്കാന്‍ ആധാര്‍ നല്ലതാണെന്നും കോടതി വ്യക്തമാക്കി. സ്‌കൂള്‍ പ്രവേശനത്തിനു ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി വിധി പ്രസ്‌താവനയില്‍ പറഞ്ഞു.

സി ബി എസ് ഇ സീറ്റ് പരീക്ഷകള്‍ക്കു ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആധാറിനു ആവശ്യമായ നിരീക്ഷണ, സുരക്ഷാ സൗകര്യങ്ങള്‍ ഉണ്ടെന്നും കോതി പറഞ്ഞു. സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ആധാര്‍ ഇല്ലാത്തതിനാല്‍ നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി.
Powered by Info News For You
Comments
Post a Comment