ശ്വാസതടസത്തെ തുടര്‍ന്ന് ചോരക്കുഞ്ഞിനെ സ്‌കാന്‍ ചെയ്യാനെത്തിച്ചപ്പോള്‍ ഡോക്ടറും നഴ്‌സും അടിയന്തിരമായി പരിശോധിക്കാന്‍ തയ്യാറായില്ല; പോലീസിന്‍ പരാതിയെത്തിയതോടെ ഇരുവരും മാപ്പ് പറഞ്ഞ് തടിയൂരി
കാസര്‍കോട്: (www.kasargodvartha.com 15.09.2018) ശ്വാസതടസത്തെ തുടര്‍ന്ന് ഒരു ദിവസം പോലും പ്രായം തികയാത്ത ചോരക്കുഞ്ഞിനെ സ്‌കാന്‍ ചെയ്യാനെത്തിച്ചപ്പോള്‍ ഡോക്ടറും നഴ്‌സും അടിയന്തിരമായി പരിശോധിക്കാന്‍ തയ്യാറായില്ല. പോലീസില്‍ പരാതിയെത്തിയതോടെ ഇരുവരും മാപ്പ് പറഞ്ഞ് തടിയൂരി.
പൊവ്വല്‍ എട്ടാം മൈലിലെ രിഫായിയുടെ ഭാര്യ നസീമ (26) ആണ് വെള്ളിയാഴ്ച രാവിലെ 11.56 മണിക്ക് സിസേറിയനിലൂടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 4.25 കിലോയോളം കുഞ്ഞിന് തൂക്കമുണ്ടായിരുന്നു. പിന്നീട് കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശ്വാസതടസം കൂടുതലായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുഞ്ഞിനെ ആംബുലന്‍സില്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ സ്‌കാനിംഗ് ചെയ്യാന്‍ എത്തിക്കുകയായിരുന്നു.
ഡോക്ടര്‍ വരുന്നത് വരെ കുഞ്ഞിനെ ആംബുലന്‍സില്‍ തന്നെ കിടത്തുകയും പിന്നീട് ഡോക്ടര്‍ എത്തിയപ്പോള്‍ ടോക്കണ്‍ എടുത്തുവരാന്‍ നഴ്‌സും ഡോക്ടറും നിര്‍ദേശിക്കുകയുമായിരുന്നു. തീവ്രപരിചരണത്തില്‍ കഴിയുന്ന കുഞ്ഞിനെ സ്‌കാന്‍ ചെയ്യാന്‍ ടോക്കണ്‍ എടുത്ത് കാത്തുനില്‍ക്കാന്‍ കഴിയില്ലെന്ന് പിതാവ് രിഫായി അറിയിച്ചപ്പോള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. വേണമെങ്കില്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയിക്കൊള്ളൂ എന്ന മറുപടിയാണ് നല്‍കിയത്. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സ്‌കാന്‍ ചെയ്യാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് എട്ടാമത്തെ ടോക്കണ്‍ എടുത്ത് മറ്റുള്ളവരെല്ലാം പോയിക്കഴിഞ്ഞതിന് ശേഷം 10.45 മണിയോടെയാണ് കുഞ്ഞിനെ സ്‌കാനിംഗിന് വിധേയമാക്കിയത്.
ഡോക്ടറുടെയും നഴ്‌സിന്റെയും അലംഭാവം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായി തീര്‍ന്നതിനാല്‍ പിതാവ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടറെയും നഴ്‌സിനെയും പോലീസ് വിളിച്ചുവരുത്തിയതോടെയാണ് ഇവര്‍ മാപ്പ് പറഞ്ഞ് തടിയൂരിയത്. പോലീസ് ഇവരെ താക്കീത് ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഇത്തരം ഡോക്ടര്‍മാരും ആതുരസേവന രംഗത്തെ ശാപമാണെന്ന് രിഫായി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കുഞ്ഞ് ഇപ്പോഴും ചികിത്സയുടെ ഭാഗമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Govt.Hospital, Doctor, Nurse, Baby, Treatment, Police, Top-Headlines, Doctor and Nurse denied to treat for new born baby.
Powered by Info News For You

Comments
Post a Comment