'സാന്ത്വനം നല്‍കിയവര്‍ക്ക് ആദരം'; പ്രളയബാധിത പ്രദേശത്ത് ശുചീകരണത്തിനിറങ്ങിയവരെയും സാന്ത്വനം നല്‍കിയവരെയും ജനമൈത്രി പോലീസ് ആദരിക്കുന്നു, മരുന്നും വിതരണം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 05.09.2018) പ്രളയ ദുരിതബാധിത പ്രദേശത്ത് ശുചീകരണത്തിനറങ്ങിയവരെയും സാന്ത്വനം നല്‍കിയവരെയും ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് ആദരിക്കല്‍ ചടങ്ങും ബോധവല്‍ക്കരണ ക്ലാസും മരുന്നുവിതരണവും നടക്കുന്നത്.

ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് പരിപാടി ഉദ്ഘാടനം ചെയ്യും. പ്രളയബാധിത പ്രദേശത്ത് പോയ വ്യക്തികളും ഗ്രൂപ്പുകളും ഇതിനായി പോലീസുമായി ബന്ധപ്പെടണമെന്ന് കാസര്‍കോട് സിഐ അബ്ദുര്‍ റഹീം അറിയിച്ചു. എലിപ്പനിക്കെതിരെയുള്ള പ്രതിരോധമരുന്നാണ് വിതരണം ചെയ്യുന്നത്. ഇതിനായി സ,വേനം നടത്തിയതിന്റെ ഫോട്ടോ സഹിതം കാസര്‍കോട് പോലീസുമായി ബന്ധപ്പെടണമെന്നും സിഐ അറിയിച്ചു.

പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെയും ആദരിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ കാസര്‍കോട് സിഐ - 9497987217, കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പിആര്‍ഒ വേണുഗോപാല്‍- 9497935677.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Police, Rain, helping hands, Kerala Flood: 'Felicitation for helping hands' program will be conducted by Kasargod police 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?