രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിനു നേരെ കല്ലേറ്; പ്രതിഷേധം

വയനാട്: (www.kasargodvartha.com 16.09.2018) രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിനു നേരെ കല്ലേറ്. സംഭവത്തില്‍ ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം പുല്‍പള്ളി ടൗണില്‍ വെച്ചാണ് ആംബുലന്‍സിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഷിജുവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ ആംബുലന്‍സുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഷിജുവിന് ചികിത്സാ സഹായവും നഷ്ടപരിഹാരവും നല്‍കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.പി. ബാബു അധ്യക്ഷത വഹിച്ചു. സി.കെ. ശിവന്‍, അനു സാമുവല്‍, ഡെന്നീസ്, എം.ജെ. അലി, രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Stone pelting, Ambulance, Protest, Stone pelting against Ambulance
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?