അച്ചാര്‍ ഫാക്ടറിയിലെ കെമിക്കല്‍ സൂക്ഷിച്ച ടാങ്കില്‍ വീണ് ഉടമയും മകനും രക്ഷിക്കാനെത്തിയ തൊഴിലാളിയും മരിച്ചു; ഭര്‍ത്താവിന്റെയും മകന്റെയും ദാരുണാന്ത്യത്തിന് സാക്ഷിയായി ഉടമയുടെ ഭാര്യ

ഗാസിയാബാദ്: (www.kvartha.com 16.09.2018) അച്ചാര്‍ ഫാക്ടറിയിലെ കെമിക്കല്‍ സൂക്ഷിച്ച ടാങ്കില്‍ വീണ് ഉടമയും മകനും രക്ഷിക്കാനെത്തിയ തൊഴിലാളിയും മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ ദോലത് നഗറില്‍ അനധികൃതമായാണ് അച്ചാര്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം.


അച്ചാര്‍ കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ നിറച്ചിരുന്ന ടാങ്കില്‍ വീണായിരുന്നു മരണം. ഉടമയും മകനുമാണ് ആദ്യം ടാങ്കില്‍ വീണത്. ഇതോടെ ഉടമയുടെ ഭാര്യ നിലവിളിക്കുകയും ഒരു തൊഴിലാളി ഇവരെ രക്ഷിക്കാന്‍ ടാങ്കിലേക്ക് ചാടുകയുമായിരുന്നു. എന്നാല്‍ മൂന്നുപേരും മുങ്ങിത്താണു. ഭര്‍ത്താവിന്റെയും മകന്റെയും തൊഴിലാളിയുടെയും ദാരുണാന്ത്യം കണ്ടുനില്‍ക്കാന്‍ മാത്രമേ ഉടമയുടെ ഭാര്യയ്ക്ക് സാധിച്ചുള്ളൂ. സംഭവത്തില് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Uttar Pradesh, Dead, Wife, Son, Father, Falling Into Pickle Tank, Factory, 3 Dead After Falling Into Pickle Tank At Ghaziabad Factory. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?