പമ്പിങ് ആരംഭിക്കാത്ത കരാറുകാര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്ന് മന്ത്രി
ആലപ്പുഴ: (www.kvartha.com 09.09.2018) അടിയന്തിര സാഹചര്യം വ്യക്തമാക്കിയിട്ടും കുട്ടനാട്ടില്‍ പമ്പിങ് ആരംഭിക്കാത്ത കരാറുകാര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാന്‍ ധനമന്ത്രി തോമസ് ഐസക് സബ്കലക്ടര്‍ കൃഷ്ണതേജയ്ക്ക് നിര്‍ദേശം നല്‍കി. കലക്ട്രേറ്റില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കുട്ടനാട് പുനരധിവാസവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
300 കുടിവെള്ള ഫില്‍ട്ടറുകള്‍ ഉടന്‍ ജില്ലയില്‍ എത്തുമെന്നും അത് അങ്കണവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് നല്‍കാനും നിര്‍ദേശിച്ചു.
കുട്ടനാട്ടിലെ റേഷന്‍ വിതരണത്തിന്റെ സ്ഥിതി പരിശോധിക്കാന്‍ പരിശോധന സംഘത്തെ നിയോഗിക്കും. വീട് പൂര്‍ണമായും ഇല്ലാതായവര്‍ക്ക് താല്‍ക്കാലികമായി കിടപ്പാടം ഒരുക്കുന്നതിന് ഈ രംഗത്ത് പരിചയമുള്ള പ്രോജക്ട് വിഷന്‍ ഉള്‍പ്പടെയുള്ള ഏജന്‍സികളുമായി സംസാരിക്കണം.
ഇപ്പോഴും കുട്ടനാടിന്റെ ചില ഭാഗങ്ങളിലുള്ളവര്‍ പുറത്ത് ക്യാമ്പുകളില്‍ ഉണ്ട്. ഇവരെ വീടിനു സമീപമുള്ള ഏതെങ്കിലും വീടോ ഹാളോ വാടകയ്‌ക്കെടുത്ത് താമസിപ്പിക്കുന്ന കാര്യം പരിഗണിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thomas Issac against pumbing contractors in Kuttanadu, Alappuzha, News, Flood, Trending, District Collector, Drinking Water, Rain, House, Thomas Issac, Kerala.

Powered by Info News For You

Comments
Post a Comment