കാലാവസ്ഥ വ്യതിയാനം: ഗവേഷകര്‍ക്ക് അറിവ് പകരാന്‍ വിന്റര്‍ സ്‌കൂള്‍ വരുന്നു
കൊച്ചി: (www.kvartha.com 18.09.2018) കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വിന്റര്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ എട്ടു മുതല്‍ 29 വരെ സിഎംഎഫ്ആര്‍ഐയില്‍ നടക്കുന്ന വിന്റര്‍ സ്‌കൂളില്‍ കാലാവസ്ഥാ വ്യതിയാനം കടലിന്റെ ആവാസ വ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ഏതുരീതിയിലാണ് ബാധിക്കുന്നതെന്നതാണ് പ്രധാന ചര്‍ച്ചാവിഷയം.
സംസ്ഥാനത്ത് ഈയിടെയുണ്ടായ പ്രളയവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവിച്ചു വരുന്ന പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന വാദങ്ങള്‍ക്കിടയില്‍ വിന്റര്‍ സ്‌കൂളിലെ സംവാദങ്ങള്‍ക്ക് പ്രാധാന്യമേറും. സമുദ്രോപരിതലത്തിലെ ചൂടിന്റെ വര്‍ധനവ്, അമ്ലീകരണം, കടല്‍ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, ഇവ നേരിടുന്നതിന് ക്ലൈമറ്റ് സ്മാര്‍ട്ട് വില്ലേജുകള്‍ വികസിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ പ്രമുഖ ശാസ്ത്രജ്ഞരുടെയും അക്കാദമിക് വിദഗ്ധരുടെയും മേല്‍നോട്ടത്തില്‍ ചര്‍ച്ചകള്‍ നടക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. കടലിന്റെ ഉപരിതലത്തില്‍ ചൂട് ക്രമാതീതമായി ഉയരുന്നത് മത്സ്യസമ്പത്തിനെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നതോടൊപ്പം പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ചകളുണ്ടാകും.
സിഎംഎഫ്ആര്‍ഐയിലെ നാഷണല്‍ ഇന്നൊവേഷന്‍സ് ഇന്‍ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികള്‍ച്ചര്‍ (നിക്ര) ഗവേഷണ പദ്ധതിക്ക് കീഴിലാണ് പരിപാടി. അക്കാദമിക് പ്രാധാന്യത്തോടെ നടക്കുന്ന വിന്റര്‍ സ്‌കൂളില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) സാമ്പത്തിക സഹായത്തോടെ നടത്തുന്ന പരിപാടിയില്‍ ഐസിഎആര്‍ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍, കാര്‍ഷിക വിഷയങ്ങള്‍ പഠിപ്പിക്കുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുള്ളവര്‍ക്കും സിഎംഎഫ്ആര്‍ഐയുടെ വിന്റര്‍ സ്‌കൂളില്‍ പങ്കെടുക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CMFRI to launch winter school on climate change issues, Kochi, News, Researchers, Conference, school, Study, Education, Kerala.

Powered by Info News For You

Comments
Post a Comment