എന്‍മകജെ പഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനം ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു; സിപിഎം വിട്ടു നിന്നപ്പോള്‍ സി പി ഐ പിന്തുണച്ചു, വൈ ശാരദ പുതിയ പഞ്ചായത്ത് പ്രസിഡണ്ട്

എന്‍മകജെ: (www.kasargodvartha.com 22.09.2018) എന്‍മകജെ പഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനം ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സിപിഎം അംഗങ്ങള്‍ വിട്ടു നിന്നപ്പോള്‍ സി പി ഐ അംഗം കോണ്‍ഗ്രസിനെ പിന്തുണച്ചു. കോണ്‍ഗ്രസിലെ വൈ ശാരദയാണ് പുതിയ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഏഴിനെതിരെ എട്ട് വോട്ടുകള്‍ നേടിയാണ് ശാരദ വിജയിച്ചത്.

17 അംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിന് നാലും ലീഗിന് മൂന്നു സീറ്റുകളാണുള്ളത്. ബിജെപിക്കും ഏഴ് അംഗങ്ങളാണുള്ളത്. സിപിഎമ്മിന് രണ്ടും സി പി ഐക്ക് ഒരു അംഗവുമാണുള്ളത്. സിപിഐ അംഗം ചന്ദ്രാവതിയാണ് യുഡിഎഫിനെ അനുകൂലിച്ചത്. വൈസ് പ്രസിഡണ്ടിനെ ഉച്ചയ്ക്ക് ശേഷം തിരഞ്ഞെടുക്കും.

Related News:
കാറഡുക്കയ്ക്ക് പിന്നാലെ എന്‍മകജെ പഞ്ചായത്തിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായി; സി.പി.എം യു.ഡി.എഫിനെ പിന്തുണച്ചു

എന്‍മകജെ പഞ്ചായത്തില്‍ ബിജെപിക്ക് സമ്പൂര്‍ണ്ണ പരാജയം; പ്രസിഡന്റിന് പിന്നാലെ വൈസ് പ്രസിഡന്റിനെയും അവിശ്വാസത്തിലൂടെ പുറത്താക്കി



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Congress, CPM, CPI, president, Enmakaje, Top-Headlines, Y Sharada new Enmakaje Panchayat President
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?