ഡീസല്‍ വില വര്‍ധന: സര്‍ക്കാറുകളുടെ നിലപാടിനെതിരെ ബസുടമകള്‍ പ്രത്യക്ഷ സമരത്തിലേക്ക്

 
കാസര്‍കോട് (www.evisionnews.co): പെട്രോളിയം ഉല്‍പന്നങ്ങളുടെ ദിനംപ്രതിയുള്ള വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബസുടമകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. പെട്രോളിയം കമ്പനികള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വിലവര്‍ധിപ്പിച്ച് കൊള്ളലാഭം കൊയ്യാന്‍ മൗനാനുവാദം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും അതുവഴി അധികം ലഭിക്കുന്ന നികുതി വരുമാനം ഉപേക്ഷിക്കാന്‍ തയാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെയും തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ സമരത്തിനിറങ്ങുന്നത്.
 
വരുമാനവും ചെലവും തമ്മില്‍ ഒത്തുകൊണ്ടു സാധിക്കാതെ വന്ന സാഹചര്യത്തില്‍ 2018 നവംബര്‍ ഒന്നു മുതല്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെക്കും. ഇതിലേക്കായി ഇതര സംഘടനയുടെ സഹായവും തേടും. ഇതിന്റെ മുന്നോടിയായി പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക, സ്വകാര്യ ബസുകളുടെ കാലാവധി 20 വര്‍ഷമായി വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ സബ്സിഡി അനുവദിക്കുക, അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക നികുതി ഉപേക്ഷിക്കുക, കേരളത്തേക്കാള്‍ അഞ്ചു രൂപയോളം വിലകുറവുള്ള കര്‍ണാടകയില്‍ നിന്നും ഡീസല്‍ കൊണ്ടുവരാന്‍ അനുവദിക്കുക, പ്രൈവറ്റ് ബസുകളിലേത് പോലെ തന്നെ കെ.എസ്.ആര്‍.ടി.സി ബസുകളിലും വിദ്യാര്‍ത്ഥികളെ യാത്രചെയ്യാന്‍ അനുവദിക്കുക, പാരലല്‍ സര്‍വീസ് അടിയന്തിരമായും നിര്‍ത്തലാക്കുക, ജില്ലയിലെ മുഴുവന്‍ റോഡുകളും അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ധര്‍ണയും നടത്തും.
 
ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡണ്ട് കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, വൈസ് പ്രസിഡണ്ട് തിമ്മപ്പഭട്ട്, ട്രഷറര്‍ പി.എ മുഹമ്മദ്കുഞ്ഞി, ജോ. സെക്രട്ടറിമാരായ ശങ്കരനായക്, ടി. ലക്ഷ്മണന്‍, താലൂക്ക് പ്രസിഡണ്ടുമാരായ സി. രവി, എന്‍.എം. ഹസൈനാര്‍, സുബ്ബണ്ണ ആള്‍വ, സെക്രട്ടറിമാരായ സി.എ മുഹമ്മദ് കുഞ്ഞി, വി.എം ശ്രീപതി പ്രസംഗിച്ചു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?