ബിഷപ്പിന്റെ പീഡനം: ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാനുള്ള ശ്രമം പാളുന്നു, കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടതിയിലേക്ക്

കോട്ടയം: (www.kvartha.com 05.09.2018) കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാനുള്ള പോലീസിന്റെയും സഭയുടെയും ശ്രമങ്ങള്‍ പാളുന്നു. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. കേസില്‍ നിരവധി വഴിത്തിരിവുകള്‍ ഉണ്ടായിട്ടും കന്യാസ്ത്രീ തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്.

ഇതിനിടെ കന്യാസ്ത്രീയെ പണവും പദവിയും നല്‍കി സ്വാധീനിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ആഴ്ച ബിഷപ്പിനെ കോട്ടയത്തേയ്ക്ക് വിളിച്ചുവരുത്താന്‍ പോലീസ് ആലോചിക്കുന്നത്. കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് കന്യാസ്ത്രീയുടെ സഹോദരി മാധ്യമങ്ങളോട് സൂചന നല്‍കിയിരുന്നു. വെള്ളിയാഴ്ച അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ പലതവണ പൊട്ടിക്കരഞ്ഞ കന്യാസ്ത്രീ, തനിക്ക് നേരിട്ട ലൈംഗിക പീഡനം തുറന്നു പറഞ്ഞു.

കോടതിയില്‍ നല്‍കിയ രഹസ്യമൊഴി തന്നെ അന്വേഷണ സംഘത്തിനു മുന്നില്‍ രണ്ടാം തവണയും കന്യാസ്ത്രീ തുറന്നു പറഞ്ഞതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ വേറെ വഴിയില്ല എന്ന അവസ്ഥയിലാണ് അന്വേഷണസംഘവും. കന്യാസ്ത്രീ പീഡനത്തിന് ഇരയായ മെയ് 15ന് മഠത്തില്‍ എത്തിയിരുന്നില്ലെന്നാണ് ബിഷപ്പ് ഫ്രാങ്കോ പോലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇത് തെറ്റാണെന്ന് കാര്യകാരണ സഹിതം കന്യാസ്ത്രീ നല്‍കിയ മൊഴിയില്‍ വ്യക്തമാകുന്നു. ഇവര്‍ പറഞ്ഞ സാഹചര്യ തെളിവുകളും, ബിഷപ്പിന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷനും ലഭിച്ചിട്ടുണ്ട്.

ബിഷപ്പ് മഠത്തില്‍ എത്തിയതിന് മഠത്തിലെ രേഖകളും വാഹന രജിസ്റ്ററും മഠത്തില്‍നിന്ന് ചെയ്ത ഫോണ്‍ കോളുകളും തെളിവാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Local-News, Kottayam, Trending, Molestation, Bishop's molestation; Victims family decided to go to court
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?