പ്രളയം: ദുരിതം നേരിടുന്ന ടൂറിസം മേഖലയ്ക്ക് പിന്തുണയുമായി ടൂറിസം പാര്‍ലമെന്ററി സമിതി
തിരുവനന്തപുരം:(www.kvartha.com 11/09/2018) പ്രളയം കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്കുണ്ടാക്കിയ നഷ്ടം പരിഹരിക്കുന്നതിന് എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചനാ സമിതി ഉറപ്പു നല്‍കി. കേരളാ ടൂറിസത്തെ പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരാന്‍ എല്ലാ നടപടിയും സ്വീകരിക്കണമെന്ന് കഴിഞ്ഞ തിങ്കളാഴ്ച കോവളത്ത് ചേര്‍ന്ന സമിതിയോഗം നിര്‍ദേശിച്ചു.
സുസ്ഥിര ടൂറിസം വികസനത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമ്പോള്‍ പ്രളയത്തെത്തുടര്‍ന്ന് കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്കുണ്ടായ തിരിച്ചടി കണക്കിലെടുണമെന്ന് സമിതി അഭിപ്രായപ്പെട്ടു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പ്രളയത്തെത്തുടര്‍ന്ന് കേരളത്തിലെ ടൂറിസം വ്യവസായത്തിനുണ്ടായ നഷ്ടങ്ങള്‍ വിവരിച്ചു. രാജ്യത്ത് സുസ്ഥിര ടൂറിസം വികസനവുമായി മുന്നോട്ടുപോകുമ്പോള്‍ കേരളത്തിനുണ്ടായ നഷ്ടം ദൃഷ്ടാന്തമായി കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സമിതിയംഗങ്ങളെക്കൂടാതെ കേന്ദ്ര ടൂറിസം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരും കേരള ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജും വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് മതിയായ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് കേരളത്തിലെ വിനോദസഞ്ചാര വ്യവസായത്തെ പ്രതിനിധീകരിച്ചെത്തിയവര്‍ അഭ്യര്‍ഥിച്ചു. ഈ മേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ കണക്കുകളും അവര്‍ യോഗത്തില്‍ അവതരിപ്പിച്ചു.
വിനോദസഞ്ചാരമേഖലയില്‍ രാജ്യം വമ്പിച്ച മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും സുസ്ഥിരത ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Alphons Kannanthanam,Impact of floods on Kerala Tourism industry an example for sustainable development of tourism in India, says parliamentary panel

Powered by Info News For You

Comments
Post a Comment