മാവോയിസ്റ്റ് ആക്രമണത്തില്‍ ടിഡിപി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റുമരിച്ചു, പാര്‍ട്ടി അനുയായികള്‍ പോലീസ് സ്റ്റേഷന്‍ കത്തിച്ചു
വിശാഖപട്ടണം: (www.kvartha.com 23.09.2018) ടിഡിപി എംഎല്‍എയും മുന്‍ എംഎല്‍എയും മാവോയിസ്റ്റ് ആക്രമണത്തില്‍ വെടിയേറ്റുമരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം തുടാംഗി ഗ്രാമത്തില്‍വച്ചായിരുന്നു സംഭവം. ആരാക്കു എംഎല്‍എ കെ സര്‍വേശ്വര റാവു, ടിഡിപി മുന്‍ എംഎല്‍എ സിവേരി സോമ എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ പാര്‍ട്ടി അനുയായികള്‍ പോലീസ് സ്റ്റേഷന്‍ കത്തിച്ചു. മരണത്തില്‍ പോലീസിനെ കുറ്റപ്പെടുത്തിയായിരുന്നു പോലീസ് സ്റ്റേഷന് തീയിട്ടത്. എംഎല്‍എമാര്‍ക്ക് പോലീസ് മതിയായ സുരക്ഷ ഓരുക്കിയില്ലെന്ന് പ്രക്ഷോഭക്കാര്‍ ആരോപിക്കുന്നു. മൃതദേഹവുമായി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
നിരവധി പേരടങ്ങിയ മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അരാക്കുവില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തൊട്ടടുത്തുനിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. സര്‍വേശ്വര റാവുവിനും സിവേരി സോമയ്ക്കും മാവോയിസ്റ്റ് വധഭീഷണി ഉണ്ടായിരുന്നതായാണ് വിവരം.
എസ്ടി സംവരണ മണ്ഡലമായ അരാക്കുവില്‍നിന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സര്‍വേശ്വര റാവു 2014ല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് സിവേരി സോമയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പിന്നീട് 2016ല്‍ റാവു ടിഡിപിയിലേക്ക് മാറുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Andhra Pradesh, Terrorists, attack, Murder, MLA, Shoot daed, Police Station, Fire, After murder of TDP MLA by Naxals, agitated supporters set police stations on fire.

Powered by Info News For You

Comments
Post a Comment