ഇന്ധനവില റോക്കറ്റ് വേഗത്തില്‍: പെട്രോളിന് ഇന്നും വില കൂടി
കൊച്ചി (www.evisionnews.co): സംസ്ഥാനത്ത് ഇന്ധനവില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. ഇന്നുമാത്രം സംസ്ഥാനത്ത് പെട്രോളിന് 32 പൈസയാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 81.19 രൂപയാണ് . ഡീസല്‍ വില നഗരത്തിനുള്ളില്‍ 75 രൂപ പിന്നിട്ടു. കൊച്ചി നഗരപരിധിക്കു പുറത്ത് പെട്രോള്‍ വില 82 രൂപയ്ക്കു മുകളിലാണ്. ഡീസലിന് 76 രൂപ പിന്നിട്ടു.
രാജ്യാന്തര വിപണിയിലെ എണ്ണവില വര്‍ദ്ധനയും രൂപയുടെ മൂല്യം ഇടിയലുമാണ് ഇന്ധന വില വര്‍ദ്ധനവിന് കാരണം. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 82 രൂപ 28 പൈസയാണ്. തിരുവനന്തപുരം നഗരത്തിനു പുറത്ത് പെട്രോള്‍ ലിറ്ററിന് 83 രൂപയില്‍ അധികമാണ്. ഡീസലിന് നഗരത്തിനുള്ളില്‍ 76.06 രൂപയാണു വില. കോഴിക്കോട് നഗരത്തിലും പെട്രോള്‍ വില ലിറ്ററിന് 82 രൂപയാണ്. കോഴിക്കോട് ഡീസല്‍ വില 75.78 രൂപയാണ്.
Powered by Info News For You

Comments
Post a Comment