മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ വസതിയില്‍ നിന്ന് കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

ന്യൂഡല്‍ഹി: (www.kvartha.com 18/09/2018) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ വസതിയില്‍ നിന്ന് കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തു. ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത എട്ടുകോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടെടുത്തത്. സംഭവത്തില്‍ ഡികെയ്‌ക്കെതിരെ ഇ ഡി കേസെടുത്തു.

നികുതി വെട്ടിക്കല്‍, ഹവാല ഇടുപാടുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിവകുമാറിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ കേസെടുത്തത്. ഇതേതുടര്‍ന്ന് മൊഴിയെടുക്കാന്‍ മന്ത്രിയെ ഉടന്‍ വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

News, New Delhi, National, Case,Illegal money found at DK Sivakumar's house at Delhi


ആദായ നികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്. ശിവകുമാറിനു പുറമെ ഡല്‍ഹിയിലെ കര്‍ണാടക ഭവനിലെ ജീവനക്കാരനായ ഹനുമന്തയ്യ, എന്‍ രാജേന്ദ്ര, ശിവകുമാറിന്റെ ബിസിനസ് പങ്കാളിയായ സച്ചിന്‍ നാരായണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ (പിഎംഎല്‍എ) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ശിവകുമാറിന്റെയും സഹോദരന്റെയും അനുയായികളുടെയും ബംഗളൂരുവിലെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ ആദായ നികുതി വകുപ്പും ഇഡിയും കേസെടുത്തിരുന്നു. പല ഹവാലാ ചാനലുകള്‍ വഴി ഡി കെ ശിവകുമാറും അനുയായി എസ് കെ ശര്‍മയും വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കൈമാറ്റം ചെയ്തുവെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Case,Illegal money found at DK Sivakumar's house at Delhi 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?