മുടിയിലെ ചുരുള്‍ നിവര്‍ത്തലിനെ തുടര്‍ന്നുണ്ടായ മുടികൊഴിച്ചിലില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി മരിച്ചു

ബംഗളൂരു: (www.kvartha.com 04.09.2018) മുടിയിലെ ചുരുള്‍ നിവര്‍ത്തലിനെ (സ്‌ട്രെയിറ്റനിംഗ്) തുടര്‍ന്നുണ്ടായ മുടികൊഴിച്ചിലില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കുടക് സ്വദേശിനിയും മൈസൂരിലെ സ്വകാര്യ കോളജിലെ ബി.ബി.എ വിദ്യാര്‍ത്ഥിനിയുമായ നേഹ ഗംഗമ്മയാണ് (19) പുഴയില്‍ ചാടി ജീവനൊടുക്കിയത്.

നഗരത്തില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച് വരികയായിരുന്ന പെണ്‍കുട്ടി ആഗസ്ത് ആദ്യമാണ് ബ്യൂട്ടി പാര്‍ലറില്‍ മുടി സ്‌ട്രെയിറ്റനിംഗ് നടത്തിയത്. തുടര്‍ന്ന് അമിതമായി മുടികൊഴിയാന്‍ തുടങ്ങി. ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി അമ്മയെ വിളിച്ച് മുഴുവന്‍ മുടിയും കൊഴിഞ്ഞുപോകുമെന്ന് താന്‍ ഭയപ്പെടുന്നുവെന്നും ഒരുവര്‍ഷത്തേക്ക് കോളജില്‍ പോകുന്നില്ലെന്നും അറിയിച്ചിരുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ സമാധാനിപ്പിച്ചെങ്കിലും കടുത്ത മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അലര്‍ജിയുടെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

BBA student kills self over failed hair straightening treatment, Bangalore, News, Local-News, Dead, Student, Police, Case, Complaint, Parents, National

തുടര്‍ന്ന് ആഗസ്ത് 28 മുതല്‍ പെണ്‍കുട്ടിയെ മൈസൂരിലെ താമസസ്ഥലത്ത് നിന്ന് കാണാതാവുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ബ്യൂട്ടി പാര്‍ലറിനെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം സപ്തംബര്‍ ഒന്നിന് ശനിയാഴ്ച ലക്ഷ്മണ തീര്‍ത്ഥ പുഴയില്‍ നിന്നും കണ്ടെത്തി. ബ്യൂട്ടിപാര്‍ലറില്‍ ഉപയോഗിച്ച രാസവസ്തുവാണ് മുടികൊഴിച്ചിലിനും അലര്‍ജിക്കും ഇടയാക്കിയതെന്ന് ലാബിലെ പരിശോധനയില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BBA student kills self over failed hair straightening treatment, Bangalore, News, Local-News, Dead, Student, Police, Case, Complaint, Parents, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?