പ്രളയം പാടത്ത് മണല്‍ നിറച്ചു; നഷ്ടപ്പെട്ടത് കര്‍ഷകന്റെ സ്വപ്‌നങ്ങള്‍
അടിമാലി: (www.kvartha.com 25.09.2018) കാലവര്‍ഷം തകര്‍ത്തെറിഞ്ഞത് കര്‍ഷകന്റെ സ്വപനങ്ങള്‍. ആനവിരട്ടി പാടശേഖരമാണ് നശിച്ചത് . 10ഹെക്ടറോളം വരുന്ന പാടശേഖരമാണ് മണല്‍ നിറഞ്ഞ് നശിച്ചത്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം നെല്ല് കൃഷിയിറക്കിയിരുന്ന പാടമാണ് ഇത്. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരം കൂടിയാണിത്.
കൂടാതെ വാഴ, കപ്പ തുടങ്ങിയ കൃഷികളും ഇവിടെ ചെയ്തിരുന്നു. ഒഴുകിയെത്തിയ മലവെള്ളത്തില്‍ അടിഞ്ഞ് കൂടിയ ചെളിയും മണലുമാണ് കര്‍ഷക സ്വപ്‌നങ്ങളെ കണ്ണീരിലാഴ്ത്തിയത്. മൂന്ന് അടിയോളം കനത്തിലാണ് മണല്‍ നിറഞ്ഞ് കിടക്കുന്നത്. അടിഞ്ഞ് കൂടിയ കല്ലും മണലും നീക്കം ചെയ്താല്‍ മാത്രമേ ഇനിയിവിടെ കൃഷിയിറക്കാന്‍ കഴിയൂ. വെള്ളത്തൂവല്‍ പഞ്ചായത്തില്‍ ഏറ്റവുമധികം നെല്‍കൃഷിയുള്ള പാടശേഖരമാണിത്.
മൂന്നു മാസം പ്രായമായ കൃഷിയാണു നശിച്ചത്. ഇതോടെ അവശേഷിക്കുന്ന പാടശേഖരം കൂടിയില്ലാതാവുകയാണ്. ഇതിനു സമീപത്തെ ഏത്തവാഴ, കപ്പ തുടങ്ങിയ വിളകളും നശിച്ചു. കൃഷി നാശത്തിലായതോടെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും മറ്റും വായ്പയെടുത്തിട്ടുള്ള കര്‍ഷകര്‍ കടക്കെണിയിലാണ്.
എക്കല്‍മണ്ണ് നീക്കം ചെയ്യുന്നതിനു കൃഷിവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Flooding Impact on Crops, Farmers, News, Local-News, Flood, Trending, Rain, Kerala.

Powered by Info News For You

Comments
Post a Comment