പമ്പ റൂട്ടില്‍ കൂട്ടിയ നിരക്ക് കുറയ്ക്കില്ല; കൂട്ടാനുള്ള കാരണം അയ്യപ്പ ഭക്തര്‍ക്ക് അറിയാമെന്ന് മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്: (www.kvartha.com 17.09.2018) നിലയ്ക്കല്‍- പമ്പ റൂട്ടില്‍ കൂട്ടിയ ടിക്കറ്റുനിരക്ക് കെഎസ്ആര്‍ടിസി കുറയ്ക്കില്ലെന്നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇന്ധനവില വര്‍ധനയാണു നിരക്കു കൂട്ടാന്‍ കാരണമെന്നും ഇക്കാര്യം അയ്യപ്പ ഭക്തര്‍ക്ക് മനസ്സിലാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പമ്പയിലേക്ക് ദേവസ്വം ബോര്‍ഡ് വാഹനസര്‍വീസ് ഏര്‍പ്പെടുത്തിയാല്‍ കെഎസ്ആര്‍ടിസി പിന്‍മാറുമെന്നും ത്യാഗം സഹിച്ചു കെഎസ്ആര്‍ടിസി ബസ് ഓടിക്കേണ്ടതില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് പമ്പയില്‍ കെഎസ്ആര്‍ടിസി അമിത നിരക്ക് ഈടാക്കാന്‍ തുടങ്ങിയത്. ഇതിനെതിരെ അയ്യപ്പ ഭക്തര്‍ പ്രതികരിച്ചിരുന്നു. മാത്രമല്ല ദേവസ്വം ബോര്‍ഡും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി നിരക്കു കൂട്ടിയത് അംഗീകരിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

A K Saseendran on KSRTC fare hike in Pamba,Kozhikode, News, KSRTC, Minister, Vehicles, Controversy, Religion, Sabarimala Temple, Shabarimala Pilgrims, Kerala

നിരക്ക് ഉടന്‍ കുറയ്ക്കണമെന്നും അല്ലെങ്കില്‍ ബസ് വാടകയ്‌ക്കെടുത്തു പകരം സംവിധാനമൊരുക്കുമെന്നും കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്തേണ്ടതു ഭക്തരെ ഉപയോഗിച്ചല്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A K Saseendran on KSRTC fare hike in Pamba,Kozhikode, News, KSRTC, Minister, Vehicles, Controversy, Religion, Sabarimala Temple, Shabarimala Pilgrims, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?