പിന്നോക്ക വിഭാഗത്തില്‍പ്പെട്ടതിനാല്‍ നടപ്പുവഴി നിഷേധിച്ചു; നീതിക്കായ് വിനയനും കുടുംബവും സമരം നടത്തുന്നു
തൊടുപുഴ : (www.kvartha.com 26.09.2018) പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ ചെള്ളല്‍ എസ് സി കോളനിയില്‍ താമസിക്കുന്ന പട്ടികജാതിയില്‍ പെട്ട വിനയന്‍ ബാബുവിനും കുടുംബത്തിനും വഴി നിഷേധിക്കുന്നുവെന്ന് പരാതി.
തൊടുപുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ഭൂരഹിത ഭവനരഹിത ലിസ്റ്റില്‍പ്പെടുത്തി 2015-16 വര്‍ഷത്തില്‍ ലഭിച്ച ഫണ്ട് ഉപയോഗിച്ച് തോഞ്ചേരില്‍ ശ്രീനിവാസന്റെ ഭാര്യ മിനി ശ്രീനിവാസനില്‍ നിന്നും വിനയന്‍ സ്ഥലം വാങ്ങിച്ചിരുന്നു.
അന്ന് നിലവിലുണ്ടായിരുന്ന വഴി സര്‍വ സ്വാതന്ത്ര്യമായി ഉപയോഗിക്കാനുള്ള അവകാശമടക്കമാണ് സ്ഥലം എഴുതിയത്. അതിനു ശേഷം സ്ഥലം അളന്ന് തിരിക്കുന്നതിന് ചെന്നപ്പോള്‍ അളവില്‍ അരസെന്റ് കുറവുണ്ട് എന്നു മനസിലായി. ചോദിച്ചപ്പോള്‍ അടുത്ത വീട്ടുകാര്‍ വഴി ആവശ്യത്തിനായി എടുത്തുവെന്നും പരിഹാരം ചെയ്യാം എന്നുമുള്ള മറുപടിയാണ് സ്ഥലം ഉടമയില്‍ നിന്നും ലഭിച്ചത്.
എന്നാല്‍ പിന്നീട് സ്ഥലം ഉടമ കയ്യൊഴിയുകയായിരുന്നു എന്ന് വിനയന്‍ പറഞ്ഞു. അവിടെ താമസിക്കുന്നത് നായര്‍ സമുദായക്കാരാണെന്നും പിന്നോക്ക സമുദായക്കാരായ തങ്ങള്‍ ആ വഴി ഉപയോഗിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ലാത്തതു കൊണ്ടാണ് വഴി നിഷേധിക്കുന്നതെന്നും വിനയന്‍ ബാബു ആരോപിച്ചു. ഒത്തുതീര്‍പ്പിനായി വാര്‍ഡ് മെമ്പര്‍ ബിന്ദുവിനെ സമീപിച്ചു. അവരില്‍ നിന്നും ഒരു നീതിയും ലഭിച്ചില്ല.
അതിനുശേഷം കരിങ്കുന്നം പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടു. അവിടെ നിന്നും ഒരു നടപടി ഉണ്ടായില്ല. തുടര്‍ന്ന് ഡി വൈ എസ് പി, വനിതാകമ്മീഷന്‍, വകുപ്പ് മന്ത്രി, പട്ടികജാതി വികസന ഓഫീസ്, ജില്ലാ ഓഫീസ് എന്നിവടങ്ങളിലെല്ലാം പരാതിപെട്ടു. ഇതുവരെ ഈ ഓഫീസുകളില്‍ നിന്നും അനുകൂലമായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതിനു ശേഷം കോടതിയിലും കേസ് ഫയല്‍ ചെയ്തു.
മൂന്നു തവണ പെറ്റീഷന്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതയില്‍ നിന്നും അന്വേഷണത്തിന് വിളിപ്പിച്ചിട്ടില്ല. എഫ് ഐ ആര്‍ വരെ വന്ന കേസിന് ഇതുവരെ ഒരു പുരോഗതിയും വന്നിട്ടില്ല. കോടതി തൊടുപുഴ ഡി വൈ എസ് പി ക്ക് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് നല്കിയിട്ടില്ല. ഇതേ തുടര്‍ന്ന് ഡി വൈ എസ് പി ഓഫീസിലെ പ്രസാദ് എന്ന പോലീസുകാരന്‍ തങ്ങളെ വിളിച്ചു ഭീക്ഷണിപ്പെടുത്തിയെന്നും വിനയന്‍ പറഞ്ഞു.
കേസില്‍ നിന്നും ഒഴിവായില്ലെങ്കില്‍ 15 വര്‍ഷം കേസ് നീട്ടുമെന്നാണ് ഭീക്ഷണി. വഴങ്ങാതെ വന്നപ്പോള്‍ സി പി എം പ്രവര്‍ത്തകനെ കൊണ്ട് ഭീക്ഷണിപ്പെടുത്തി. സ്ഥലം ഉടമ മിനിക്ക് സ്ഥലത്തിനായി കൊടുത്ത രൂപ കിട്ടിയിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കണമെന്നും എത്രയും പെട്ടെന്ന് നിതി ലഭ്യമാക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ വിനയന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Vinayan and family strike for justice, Thodupuzha, News, Local-News, Strike, Family, Police, Threat, Case, Complaint, Court, Kerala.

Powered by Info News For You

Comments
Post a Comment