ഇ അഹമ്മദിന്റെ മരണം: റാം മനോഹര്‍ ലോഹ്യ ആശുപത്രിക്കെതിരായ നടപടികളില്‍ നിന്ന് മുസ്ലിം ലീഗ് പിന്മാറുന്നു, കൂടുതല്‍ നടപടികളിലേക്ക് കടക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എംപി

മലപ്പുറം: (www.kvartha.com 02.09.2018) ഇ അഹമ്മദിന്റെ മരണത്തില്‍ നാടകീയ സംഭവങ്ങള്‍ക്ക് കാരണക്കാരായ ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിക്കെതിരായ നടപടികളില്‍ നിന്ന് മുസ്ലിം ലീഗ് പിന്മാറുന്നു. കൂടുതല്‍ നടപടികളിലേക്ക് കടക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഇ അഹമ്മദിന്റെ കുടുംബം തൃപ്തരല്ലെന്നാണ് വിവരം.

മരണം നടന്ന ദിവസം ആശുപത്രിയിലുണ്ടായ നാടകീയ സംഭവങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു മുസ്ലിം ലീഗിന്റെ ആവശ്യം. 2017 ജനുവരി 31ന് പാര്‍ലമെന്റില്‍ ബജറ്റ് സെഷനിടെയാണ് ഇ അഹമ്മദ് കുഴഞ്ഞുവീണത്. ബജറ്റ് സമ്മേളനം കഴിയുംവരെ മരണം പുറത്തുവരാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറും ആശുപത്രിയും ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം.


വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കറുള്‍പ്പെടെയുള്ളവര്‍ക്ക് ലീഗ് പരാതി നല്‍കിയിരുന്നു. നിയമനടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടര്‍ നീക്കങ്ങളൊന്നുമുണ്ടായില്ല. ഇതോടെ വിഷയത്തില്‍ ഇനി പരാതിയുമായി മുന്നോട്ടുപോകേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.

അതേസമയം ഇ അഹമ്മദിനെക്കുറിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുസ്‌കത്തില്‍ മകള്‍ ഫൗസിയ ഷെര്‍ഷാദ്, ആശുപത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ആരോഗ്യ വിവരമറിയാന്‍ ആശുപത്രിയിലെത്തിയ കുടുംബത്തിന് നേരിട്ട ദുരനുഭവങ്ങള്‍ പുസ്‌കത്തില്‍ പങ്കുവെക്കുന്നുണ്ട്.

മരണം അന്വേഷിക്കണമെന്ന ആവശ്യം പാതിവഴിയില്‍ ഉപേക്ഷിച്ച ലീഗ് തീരുമാനത്തില്‍ അഹമ്മദിന്റെ കുടുംബത്തിന് അതൃപ്തിയുണ്ടെന്നാണ് പുസ്തകത്തില്‍ മകളുടെ പരാമര്‍ശം സൂചന നല്‍കുന്നത്. ഇ അഹമ്മദ് ജീവിച്ചിരുന്നുവെങ്കില്‍ ഇത്തരം അനീതികള്‍ക്കെതിരെ കുടുംബത്തിനൊപ്പം നിന്ന് പോരാടുമായിരുന്നുവെന്ന പരാമര്‍ശമാണ് മകള്‍ പുസ്തകത്തില്‍ നടത്തിയിരിക്കുന്നത്.

Keywords: Kerala, New Delhi, News, Malappuram, E. Ahmed, Politics, Muslim-League, P.K.Kunhalikutty, hospital, Muslim-league-withdrew-the-compliant-against-Delhi-hospital-for-E-Ahammed-death-incident



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?