യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്ത പ്രവാഹം; ജെറ്റ് എയര്‍വേഴ്‌സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി: (www.kvartha.com 20.09.2018) യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്ത പ്രവാഹം വന്നതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേഴ്‌സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. മുംബൈയില്‍ നിന്നും ജയ്പൂരിലേക്ക് 166 യാത്രക്കാരുമായി പുറപ്പെട്ട 9 ഡബ്ല്യു 697 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാന ജീവനക്കാര്‍ ഉടന്‍ ഓക്‌സിജന്‍ മാസ്‌കുകള്‍ യാത്രക്കാര്‍ക്കു നല്‍കി.

വിമാനത്തിലെ 30ഓളം യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നുമാണ് രക്തം വന്നത്. പലര്‍ക്കും തലവേദനയും അനുഭവപ്പെട്ടു. പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിനുള്ളിലെ മര്‍ദം ക്രമീകരിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ വിമാനജീവനക്കാര്‍ മറന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ മാസ്‌കുകള്‍ പുറത്ത് വന്ന നിലയിലാണ്.

Jet Airways Flight Returns To Mumbai After Cabin Pressure Loss Causes Nosebleed, New Delhi, News, Business, Flight, Passengers, Report, Health, Health & Fitness, Suspension, Probe, Treatment, National

സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിലെ രണ്ട് പൈലറ്റുമാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വിമാനത്തിലെ മറ്റ് ജീവനക്കാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ തന്നെ അടിയന്തര മെഡിക്കല്‍ സഹായം നല്‍കി. സംഭവത്തില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എല്ലാവര്‍ക്കും അടിയന്തര വൈദ്യസഹായം നല്‍കിയെന്നും ജെറ്റ് എയര്‍വേഴ്‌സ് വക്താവ് അറിയിച്ചു. ചില യാത്രക്കാര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് മറ്റ് വൈദ്യസഹായം നല്‍കും.

യാത്രക്കാര്‍ക്ക് വേണ്ടി പകരം സംവിധാനം ഏര്‍പ്പെടുത്തിയതായും വക്താവ് അറിയിച്ചു. അതേസമയം, വിമാനത്തിനുള്ളിലെ മര്‍ദം കുറയുന്നത് വന്‍ അപകടത്തിന് കാരണമായേക്കാമെന്നും ഒഴിവായത് വലിയൊരു ദുരന്തമാണെന്നും വ്യോമയാന രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.ഡിജിസിഎയുടെ നിര്‍ദേശപ്രകാരം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jet Airways Flight Returns To Mumbai After Cabin Pressure Loss Causes Nosebleed, New Delhi, News, Business, Flight, Passengers, Report, Health, Health & Fitness, Suspension, Probe, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?