പ്രതീക്ഷയ്ക്കനുസരിച്ച് ഉയരാന്‍ കഴിഞ്ഞില്ല; മാതാപിതാക്കളോട് മാപ്പു പറഞ്ഞ് ബി ടെക് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു
ഗുവാഹത്തി: (www.kvartha.com 13.09.2018) ഐഐടി ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. ബുധനാഴ്ചയാണ് സംഭവം. കര്‍ണാടക ശിമോഗ സ്വദേശിനി നാഗശ്രീ(19) എസ് സി ആണ് ഗുവാഹത്തി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. എഞ്ചിനീയറിംഗ് പഠിക്കുന്നതില്‍ കുട്ടിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് സൂചന. ഇക്കഴിഞ്ഞ ജുലൈയിലാണ് നാഗശ്രീ എഞ്ചിനീയറിംഗിന് ചേര്‍ന്നത്.
'അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷകള്‍ക്കനുസരിച്ച് എനിക്കുയരാന്‍ സാധിക്കില്ല. ഞാന്‍ പോകുന്നു' എന്ന് കാട്ടിയുള്ള ആത്മഹത്യാ കുറിപ്പ് പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞു. നാഗശ്രീയുടെ റൂംമേറ്റ് ക്ലാസില്‍ പോയി മടങ്ങി വന്നപ്പോള്‍ മുറിയുടെ വാതില്‍ അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പല തവണ മുട്ടിയിട്ടും തുറന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പറ്റിയില്ല.
തുടര്‍ന്ന് സെക്യൂരിറ്റിയെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നാഗശ്രീയെ കണ്ടത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മരണത്തില്‍ മറ്റു ദുരൂഹതകളില്ലെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണും നോട്ടുപുസ്തകങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ കൈയ്യക്ഷരം നോക്കാനാണ് പോലീസ് പ്രധാനമായും നോട്ടുപുസ്തകങ്ങള്‍ കസ്റ്റഡിയിലെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.
ഇതേ ഇന്‍സ്റ്റിറ്റൂട്ടില്‍ ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണ് ഇതെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജസ്ഥാന്‍ അള്‍വാര്‍ സ്വദേശിയായ കനുവര്‍ പൗള്‍ സിംഗ് യാദവ് എന്ന ബി ടെക് വിദ്യാര്‍ത്ഥി അഗ്യാദുരി റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഐ ടി ഐയിലെ ഉദ്യോഗാര്‍ത്ഥിയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: IIT-Guwahati student from Karnataka ends life in hostel, Suicide, Student, Letter, Parents, Police, Dead Body, National.

Powered by Info News For You

Comments
Post a Comment