കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് രാഹുല്‍ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളത്, വിജയ് മല്യ ബിനാമി മാത്രമെന്നും ബിജെപി

ന്യൂഡല്‍ഹി: (www.kvartha.com 13.09.2018) കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് രാഹുല്‍ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും വിജയ് മല്യ ബിനാമി മാത്രമെന്നും ബിജെപി. വായ്പാ തട്ടിപ്പു നടത്തി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയുമായി ഗാന്ധികുടുംബത്തിനും കോണ്‍ഗ്രസിനും അടുത്ത ബന്ധമാണുള്ളതെന്ന് ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു.

മല്യ വിഷയത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. ഇവരുടെ ബന്ധത്തെ സംബന്ധിച്ച് 18 പേജുകളുള്ള തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
King Fisher Airlines, National, News, Rahul Gandhi, BJP, Kingfisher airlines; Mallya as a Benami of Rahul Gandhi, Alleged by BJP

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് മല്യയുടെ ഉടമസ്ഥതയിലല്ല ഉള്ളത്. ഗാന്ധി കുടുംബമാണ് ഉടമകള്‍. പേപ്പറുകള്‍ വ്യക്തമാക്കുന്നത് ഇതാണ്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വായ്പ 2008ലും 2012ലും രണ്ടുവട്ടം പുതുക്കി നല്‍കിയിരുന്നു. 2012ല്‍ പുതുക്കി നല്‍കിയത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നു പത്ര പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: King Fisher Airlines, National, News, Rahul Gandhi, BJP, Kingfisher airlines; Mallya as a Benami of Rahul Gandhi, Alleged by BJP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?