ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് ചന്ദ്രന്‍ മുട്ടത്തിന്
കാസര്‍കോട് (www.evisionnews.co): അധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡിന് ഫോക്‌ലോര്‍ എഴുത്തുകാരനും അധ്യാപകനുമായ ചന്ദ്രന്‍ മുട്ടത്ത് അര്‍ഹനായി. വൈജ്ഞാനിക സാഹിത്യത്തിനാണ് അവാര്‍ഡ് ലഭിച്ചത്. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. കേരള ഫോക് ലോര്‍ അക്കാദമി പ്രത്യേക പുരസ്‌കാരം, ദേശീയോദ്ഗ്രഥന അവാര്‍ഡ്, ചിറക്കല്‍ ടി. ബാലകൃഷണര്‍ നായര്‍ അവാര്‍ഡ്, ജീവന്‍ ടി വി - അറ്റ്ലസ് അവാര്‍ഡ് തുടങ്ങി ഏഴോളം സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പന്ത്രണ്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മഞ്ചേശ്വരം ഹേരൂര്‍ മീപ്പിരി സ്‌കൂളിലെ അധ്യാപകനാണ്. ഭാര്യ: ജയപ്രഭ, മകള്‍: നൗഷി പുതിയടത്ത്. പിലിക്കോട് വയലിലെ പരേതരായ പൊക്കോട്ട് കറുത്ത കുഞ്ഞി- മുട്ടത്ത് മാധവി ദമ്പതികളുടെ മകനാണ്.
Powered by Info News For You
Comments
Post a Comment