എം എല്‍ എയുമായി വിവാഹം ഉറപ്പിച്ചിരുന്ന പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി
ചെന്നൈ: (www.kvartha.com 04.09.2018) എം.എല്‍.എയുമായി വിവാഹം ഉറപ്പിച്ചിരുന്ന പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി. 41കാരനായ എം.എല്‍.എയുമായി വിവാഹം ഉറപ്പിച്ചിരുന്ന 23കാരിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. തമിഴ്‌നാട്ടിലെ ഭവാനിസാഗര്‍ എം.എല്‍.എ എസ്.ഈശ്വരന്റെയും ഗോബിചെട്ടിപ്പാളയം ഉക്കറം സ്വദേശിനി ആര്‍.സന്ധ്യയുടേയും വിവാഹമാണ് സെപ്തംബര്‍ 12ന് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ ഒളിച്ചോട്ടം.
ശനിയാഴ്ച സത്യമംഗലത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയ സന്ധ്യ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. സഹോദരിയുടെ വീട്ടില്‍ ചെന്നിട്ടുമില്ല. തുടര്‍ന്ന് സന്ധ്യയുടെ മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സന്ധ്യയുടെ അമ്മയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് തിരുപ്പൂര്‍ സ്വദേശിയായ യുവാവിനൊപ്പം പെണ്‍കുട്ടി ഒളിച്ചോടിതാണെന്ന് കണ്ടെത്തി.

ഈറോഡിലുള്ള ബെന്നാരി അമ്മന്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോഴാണ് പെണ്‍കുട്ടിയുടെ ഒളിച്ചോട്ടം. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ഉള്‍പ്പെടെ മന്ത്രിമാരും എം.എല്‍.എമാരുമെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു.
അതേസമയം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ മറ്റൊരു യുവതിയുമായി എം.എല്‍.എയുടെ വിവാഹം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അതേസമയം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ മറ്റൊരു യുവതിയുമായി എം.എല്‍.എയുടെ വിവാഹം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: MLA's wedding cancelled after bride goes missing, chennai, News, Politics, Humor, Marriage, Police, Probe, Complaint, Parents, National.
Keywords: MLA's wedding cancelled after bride goes missing, chennai, News, Politics, Humor, Marriage, Police, Probe, Complaint, Parents, National.
Powered by Info News For You

Comments
Post a Comment