സഹായങ്ങള്‍ തേടി പള്ളിയിലെത്തിയ മധ്യവയസ്‌കന്‍ ആളൊഴിഞ്ഞപ്പോള്‍ ഭണ്ഡാരപ്പെട്ടി തകര്‍ത്ത് പണം കവര്‍ന്നു; നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു
തൃക്കരിപ്പൂര്‍: (www.kasargodvartha.com 02.09.2018) സഹായങ്ങള്‍ തേടി പള്ളിയിലെത്തിയ മധ്യവയസ്‌കന്‍ ആളൊഴിഞ്ഞതോടെ ഭണ്ഡാരപ്പെട്ടി തകര്‍ത്ത് പണം കവര്‍ന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. കാസര്‍കോട് കോട്ടിക്കുളത്തെ ഷാഫിയെ (48)യാണ് ചന്തേര പോലീസിന് കൈമാറിയത്. പോലീസ് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെ വലിയപറമ്പ് പഞ്ചായത്തിലെ ഒരിയര ജുമാ മസ്ജിദില്‍ വെച്ചാണ് സംഭവം. മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വിശ്വാസികളോട് ഷാഫി തന്റെ പ്രയാസങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് തല്‍സമയം പിരിവു നടത്തി രണ്ടായിരത്തിലേറെ രൂപ സഹായമായി നല്‍കിയിരുന്നു. ഇതിനു ശേഷം നിസ്‌കാരത്തിനു വന്നവര്‍ പിരിഞ്ഞു പോയതോടെ സമീപത്തെ മഖാമിലെത്തി ഇവിടെയുണ്ടായിരുന്ന ഭണ്ഡാരത്തിന്റെ പൂട്ടു പൊളിച്ച ശേഷം പണം കവര്‍ച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ പരിസരത്തെ വീട്ടുകാര്‍ സംഭവം കണ്ടതോടെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ ഇയാളെ പിന്തുടരുകയും മാവിലാക്കടപ്പുറം പാലത്തിന് വെച്ച് പിടികൂടി പോലീസിലേല്‍പിക്കുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Trikaripur, Robbery, Masjid, Cash, Natives, Police, Arrest, Top-Headlines, Man robbed Cash from Masjid; Held by natives.

Powered by Info News For You

Comments
Post a Comment