വാഹന വായ്പാ സ്ഥാപനത്തിന്റെ ഉടമയ്ക്കും മകനും പാതിരാത്രിയില്‍ ഗുണ്ടകളുടെ ആക്രമണം

ഓച്ചിറ: (www.kvartha.com 13.09.2018) വാഹന വായ്പാ സ്ഥാപനത്തിന്റെ ഉടമയ്ക്കും മകനും പാതിരാത്രിയില്‍ ഗുണ്ടകളുടെ ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും മേവറം മെഡിസിറ്റി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

കാവനാട് കൈരളി നഗര്‍ നിഷാന്തില്‍ (ഹൗസ് നമ്പര്‍ 107) രാജീവ് (54), മകന്‍ ശ്രീനാഥ് (24) എന്നിവരെയാണ് ബുധനാഴ്ച അര്‍ദ്ധ രാത്രി ഒരുമണിയോടെ ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിന് മുന്നില്‍ വച്ച് ഗുണ്ടകള്‍ ആക്രമിച്ചത്.

Goonda gang attacked son and father, Injured, News, Attack, Hospital, Treatment, Police, Case, Kerala

മുഖത്ത് വെട്ടേറ്റും കമ്പി വടി കൊണ്ട് അടിയേറ്റും ഇരുവര്‍ക്കും മാരകമായ പരിക്കാണ് ഉള്ളത്. തലശേരിയില്‍ നിന്ന് പഴയ മാരുതി ജിപ്‌സി ജീപ്പ് വാങ്ങി മടങ്ങുകയായിരുന്നു അച്ഛനും മകനും. കായംകുളത്ത് നിന്ന് ഇവരെ പിന്തുടര്‍ന്ന സില്‍വര്‍ ഐ ട്വന്റി കാര്‍ ജീപ്പിന് കുറകെയിട്ടാണ് ഗുണ്ടകള്‍ തടഞ്ഞു നിറുത്തിയത്. ആറുപേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നതായി പരിക്കേറ്റവര്‍ പറഞ്ഞു.

ജീപ്പ് തകര്‍ത്ത ശേഷം അക്രമികള്‍ വാഹനത്തിലുണ്ടായിരുന്ന 30,000 രൂപയും കവര്‍ന്നു. ഒരു കിലോമീറ്റര്‍ അകലെ ഉണ്ടായിരുന്ന ഹൈവേ പട്രോളിംഗ് സംഘമാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റവര്‍ അക്രമികള്‍ യാത്ര ചെയ്ത വാഹനത്തിന്റെ നമ്പര്‍ പോലീസിന് കൈമാറി. രാത്രി തന്നെ പോലീസ് കൊല്ലം ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപത്തെ രജിസ്‌റ്റേഡ് ഉടമയെ കണ്ടെത്തി.

എന്നാല്‍ ഇവര്‍ വാഹനം മറ്റൊരാള്‍ക്ക് വിറ്റെന്നും ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ നല്‍കിയെന്നും പോലീസിനെ അറിയിച്ചു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അക്രമികളെ തിരിച്ചറിഞ്ഞ പോലീസ് ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. വായ്പാ കുടിശിക വരുത്തുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാര്‍ഡും രാജീവ് നടത്തുന്നുണ്ട്. വാഹന വില്‍പ്പന രംഗത്തെ കുടിപ്പകയാകാം ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Goonda gang attacked son and father, Injured, News, Attack, Hospital, Treatment, Police, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?