നാടുവിട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥിയേയും അധ്യാപികയേയും കണ്ടെത്താന്‍ പോലീസ് സംഘം മധുരയിലേക്ക്

ചേര്‍ത്തല: (www.kvartha.com 27.09.2018) നാടുവിട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥിയേയും അധ്യാപികയേയും കണ്ടെത്താന്‍ പോലീസ് സംഘം മധുരയിലേക്ക്. ഇക്കഴിഞ്ഞ ഞായറാഴ്ച കാണാതായ തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയും അധ്യാപികയേയും കണ്ടെത്താന്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം പ്രധാനമായും നടക്കുന്നത്.

ഇരുവരും സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് തമിഴ്‌നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. കന്യാകുമാരി കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്ന മുഹമ്മ എസ്.ഐ അജയ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം മധുരയിലേക്ക് തിരിച്ചിട്ടുണ്ട്.

School teacher elopes with class 10 student in Alappuzha, say police, Student, Teacher, Eloped, Police, Probe, News, Local-News, Complaint, Kerala

അതേസമയം ചേര്‍ത്തല എസ്.ഐ ജി.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇടുക്കി, വയനാട് പ്രദേശങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.

ഞായറാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. പിന്നീട് വീടുമായോ സുഹൃത്തുക്കളുമായോ ഇവര്‍ ബന്ധപ്പെട്ടിട്ടില്ല. ഇവരുടെ ബന്ധുക്കളുടെ ഫോണുകളും നിരീക്ഷണത്തിലാണ്. അധ്യാപികയുടെ ബന്ധുക്കളില്‍ നിന്നും പോലീസ് വിശദമായ മൊഴിയെടുത്തിരുന്നു. ചെന്നൈയ്ക്ക് പോകുകയാണെന്നാണ് ചേര്‍ത്തല സ്വദേശിനിയായ അധ്യാപിക വീട്ടില്‍ പറഞ്ഞിരുന്നതെങ്കിലും ഇവരെ കാണാതായ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൊബൈല്‍ ഫോണ്‍ ടവര്‍ ലോക്കേഷന്‍ കാണിച്ചത് പുന്നപ്രയിലാണ്.

40 കാരിയായ അധ്യാപിക ഭര്‍ത്താവുമായി പിരിഞ്ഞു നില്‍ക്കുകയാണ്. ഇരുവരെയും കണ്ടെത്തുന്നതിനായി ഊര്‍ജിതമായ അന്വേഷണം നടന്നുവരുന്നതായി ചേര്‍ത്തല ഡിവൈ.എസ്.പി എ.ജി.ലാല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: School teacher elopes with class 10 student in Alappuzha, say police, Student, Teacher, Eloped, Police, Probe, News, Local-News, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?