കന്യാസ്ത്രീക്ക് നേരെയുള്ള അധിക്ഷേപം; പി സി ജോര്‍ജിനോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: (www.kvartha.com 11.09.2018) ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജ് എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ന്‍. ജോര്‍ജിന്റെ പരാമര്‍ശം നിയമസഭാംഗത്തിന്റേയും നിയമസഭയുടേയും അന്തസിന് നിരക്കാത്തതാണെന്നും സ്പീക്കര്‍ പ്രതികരിച്ചു.
കന്യാസ്ത്രീയെ അവഹേളിച്ചത് കൂടാതെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കെതിരെ ജോര്‍ജ് പീഡന ആരോപണവും ഉന്നയിച്ചിരുന്നു. പന്ത്രണ്ട് തവണ കന്യാസ്ത്രീ സുഖം അനുഭവിക്കുകയും പതിമൂന്നാം തവണ പീഡന ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നുമായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.
തനിക്കെതിരെ നടപടി എടുക്കുമെന്നു പറഞ്ഞ ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷയെയും അദ്ദേഹം വെല്ലുവിളിക്കുകയുണ്ടായി. ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്താതെ കന്യാസ്ത്രീകള്‍ കേസ് നല്‍കണമായിരുന്നുവെന്നും പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ പ്രതികരിക്കേണ്ടത് തന്റെ കടമയാണെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
മാത്രമല്ല, പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയുടെ കുടുംബത്തിന് മൂന്ന് വര്‍ഷത്തിനിടെയുണ്ടായ സാമ്പത്തിക ഉന്നതി അന്വേഷിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Speaker seeks explanation to PC George, Thiruvananthapuram, News, Politics, Controversy, Molestation, Religion, Accused, P.C George, Trending, Kerala.

Powered by Info News For You

Comments
Post a Comment