ഇനി തീയണയ്ക്കാനും വളയിട്ട കൈകള്‍; ഫയര്‍ഫോഴ്‌സില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം:(www.kvartha.com 27/09/2018) അഗ്‌നിരക്ഷാസേവന വകുപ്പില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് 100 ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം. ആദ്യമായാണ് അഗ്‌നിശമന സേനയില്‍ സ്ത്രീകളെ നിയമിക്കുന്നത്.

തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്ക് 54 തസ്തിക സൃഷ്ടിക്കും. പുതിയ കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കുന്നതിനാണ് ഈ തീരുമാനം.

News, Thiruvananthapuram, Kerala, Fire force, Women representation in fire force


നികുതി (ഇ) വകുപ്പ് വിഭജിക്കുന്നതിന് ഒരു സെക്ഷന്‍ ഓഫീസര്‍, മൂന്ന് അസിസ്റ്റന്റ്, ഒരു കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകള്‍ സൃഷ്ടിച്ച് പുതിയ സെക്ഷന്‍ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവില്‍ പുതുതായി ആരംഭിക്കുന്ന ഡ്രഗ്‌സ് ടെസ്റ്റിംഗ് കേന്ദ്രത്തിലേക്ക് 24 തസ്തികകള്‍ സൃഷ്ടിക്കും.

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാനായി റിട്ട. വിജിലന്‍സ് ട്രിബ്യൂണല്‍ പി സുരേഷിനെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Fire force, Women representation in fire force


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?