പ്രളയം കഴിഞ്ഞിട്ട് ഒരുമാസം: ദുരിതാശ്വാസ ബാനറുമായി ഇന്നും ലോറികള്‍ ചരക്ക് കേരളത്തിലേക്ക്, ലക്ഷ്യം നികുതിവെട്ടിപ്പ്


തിരുവനന്തപുരം (www.evisionnews.co): പ്രളയശേഷം ദുരിതാശ്വസത്തിനെന്ന പേരില്‍ വാഹനങ്ങളില്‍ ചരക്കുകളെത്തിച്ചു നികുതിവെട്ടിപ്പ്. പ്രളയം കഴിഞ്ഞ് ഒരുമാസമായിട്ടും ദുരിതാശ്വാസമെന്ന ബാനറുമായി ലോറികളില്‍ ചരക്ക് കേരളത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ ഈ ട്രക്കുകളില്‍ എന്തൊക്കെയുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. ദുരിതാശ്വാസത്തിന്റെ പേരില്‍ വരുന്നവയായതുകൊണ്ടുതന്നെ മേല്‍നടപടികള്‍ക്ക് ജി.എസ്.ടി. വകുപ്പ് തയാറാകുന്നുമില്ല. ദുരിതാശ്വാസത്തിന്റെ പേരില്‍ ചരക്കുമായി വരുന്ന ചില വാഹനങ്ങള്‍ എറണാകുളം ജില്ലയില്‍ പിടികൂടിയപ്പോഴാണ് നികുതിവെട്ടിപ്പിന്റെ കള്ളത്തരം പുറത്തായത്.

ദുരിതാശ്വാസത്തിന് വരുന്ന സാധന സമാഗ്രികളായതുകൊണ്ടുതന്നെ ഇ-വേ ബില്‍ കര്‍ശനമാക്കിയിരുന്നില്ല. പലേടത്തുനിന്നും ശേഖരിച്ചുകൊണ്ടുവരുന്നവയായതുകൊണ്ട് അത് നിര്‍ബന്ധമാക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വരുന്ന വാഹനങ്ങള്‍ എവിടേയ്ക്ക് പോകുന്നെന്നോ എത്ര ചരക്ക് കൊണ്ടുവരുന്നുണ്ടോയെന്ന് ആര്‍ക്കും ഒരുകണക്കുമില്ല. ദുരിതാശ്വാസത്തിന്റെ പേരില്‍ കൊണ്ടുവരുന്നവ വില്‍പ്പനയ്ക്കായി ഏതെങ്കിലും സ്ഥാപനങ്ങളില്‍ നല്‍കുന്നുണ്ടോയെന്ന് അറിയാനും കഴിയുന്നില്ല. ദുരിതബാധിതരെ സഹായിക്കാനെന്ന പേരിലായതുകൊണ്ട് ഇ-വേ ബില്‍ ചോദിക്കാന്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ മടികാണിക്കുന്നുണ്ട്. ഇക്കാര്യത്തിലെ ഇടപെടല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നു അവര്‍ക്ക് ആശങ്കയുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?