പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ്

യുണൈറ്റഡ് നേഷന്‍സ്: (www.kvartha.com 27.09.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ്. സൗരോര്‍ജ സഖ്യത്തിന് നേതൃത്വം നല്‍കിയതിനും 2022ഓടെ ഇന്ത്യയില്‍ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും കുറയ്ക്കുമെന്ന ഉറപ്പിന്റെയും അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കിയത്.

പാരിസ്ഥിതിക രംഗത്ത് സമഗ്ര മാറ്റത്തിന് ശ്രമിക്കുന്ന ആറ് പേര്‍ക്കാണ് ചാംപ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്‌കാരം സമ്മാനിക്കുന്നത്. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മോഡിക്ക് ഒപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനും ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

PM Modi Honoured With UN's Highest Environmental Award, Narendra Modi, Prime Minister, Award, News, World

സമകാലിക കാലഘട്ടത്തിലെ ഏറ്റവും സുപ്രധാനമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നിര്‍ണായക ഇടപെടല്‍ നടത്തുന്നവര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നതെന്ന് യു.എന്‍ വ്യക്തമാക്കി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും യു.എന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഊര്‍ജ ഉപഭോഗത്തിലെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PM Modi Honoured With UN's Highest Environmental Award, Narendra Modi, Prime Minister, Award, News, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?