കോടികളുടെ വായ്പയെടുത്ത് മുങ്ങിയ നീരവ് മോഡിയുമായി കോണ്‍ഗ്രസ് അധ്യക്ഷന് ബന്ധം; രത്‌ന വ്യാപാരിയുടെ മദ്യ സല്‍ക്കാരത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തു: വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
ന്യൂഡല്‍ഹി : (www.kvartha.com 14.09.2018) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രംഗത്ത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട രത്‌ന വ്യാപാരി നീരവ് മോഡിയുമായി രാഹുല്‍ ഗാന്ധിക്ക് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായാണ് സാമൂഹിക പ്രവര്‍ത്തകനും മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ ഷെഹസാദ് പൂനെവാല രംഗത്തെത്തിയത്.
2013 സെപ്റ്റംബര്‍ മാസം ഡെല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ച് നീരവ് മോഡി സംഘടിപ്പിച്ച മദ്യ സത്ക്കാരത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നുവെന്നും നീരവ് മോഡിയുമായി രാഹുല്‍ സംസാരിക്കുന്നതിന് താന്‍ സാക്ഷിയാണെന്നുമാണ് ഷെഹസാദിന്റെ വെളിപ്പെടുത്തല്‍. ഇത് നിഷേധിക്കുവാന്‍ താന്‍ രാഹുലിനെ വെല്ലുവിളിക്കുകയാണെന്നും ഷെഹസാദ് പറഞ്ഞു. ഈ കാലയളവിലാണ് ചട്ടങ്ങള്‍ മറികടന്ന് നീരവ് മോഡിക്ക് കോടികള്‍ വായ്പയായി ബാങ്ക് അനുവദിച്ചത്. സത്യം തെളിയിക്കുന്നതിന് നുണപരിശോധനയ്ക്ക് തയ്യാറാണെന്നും ഷെഹസാദ് പറഞ്ഞു.
വിജയ്മല്യ രാജ്യം വിടുന്നതിന് മുന്‍പ് പാര്‍ലമെന്റിലെത്തി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം കത്തിപ്പടരുന്നതിനിടെയാണ് പ്രതിപക്ഷത്തിനെ പ്രതിരോധത്തിലാഴ്ത്തി മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രംഗത്തെത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rahul Gandhi Met Nirav Modi At Delhi Hotel In 2013, Claims Activist, New Delhi, News, Politics, Bank, Banking, Allegation, Congress, Rahul Gandhi, National.

Powered by Info News For You

Comments
Post a Comment