സമാന്തര സര്‍വ്വീസ്; ബസ് നിര്‍ത്തിവെച്ചത് യാത്രക്കാര്‍ക്ക് ദുരിതമായി

കാസര്‍കോട്: (www.kasargodvartha.com 27.09.2018) ഓട്ടോറിക്ഷകള്‍ സമാന്തര സര്‍വ്വീസ് നടത്തുന്നതിനെതിരെ ബസുടമകള്‍ ബസ് നിര്‍ത്തിവെച്ച് പ്രതിഷേധിച്ചത് യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തി. കാസര്‍കോട് - മധൂര്‍ - സീതാംഗോളി റൂട്ടിലാണ് സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. നിരവധി യാത്രക്കാരാണ് ഇതുമൂലം വഴിയില്‍ കുടുങ്ങിയത്. നിരവധി വിദ്യാര്‍ത്ഥകളും ബസ് സര്‍വ്വീസ് ഇല്ലാത്തതുമൂലം വലഞ്ഞു.

കാസര്‍കോട് കുഡ്‌ലു വഴി മധൂര്‍ റൂട്ടിലും, സീതാംഗോളി -മധൂര്‍- വിദ്യാനഗര്‍ റൂട്ടുകളിലുമായി ഇരുപതിലേറെ ബസുകളാണ് സര്‍വീസ് മുടക്കിയത്. മുന്നൂറിലേറെ ട്രിപ്പ് ഓടുന്ന ബസുകള്‍ മുടങ്ങിയപ്പോള്‍ ആശ്രയം കെഎസ്ആര്‍ടിസിയും ഓട്ടോയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ മാത്രമായി. കെഎസ്ആര്‍ടിസിയുടെ കാസര്‍കോട്  മധൂര്‍ മുണ്ട്യത്തടുക്കയിലേക്കുള്ള ഏക ബസാണ് ഈ റൂട്ടിലുള്ളത്. ഇതിനു പുറമെ കാസര്‍കോട്  മധൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ഒരു ബസ് കൂടി സര്‍വീസ് നടത്തി.

പ്രശ്‌ന പരിഹാരത്തിനായി ആര്‍ ടി ഒ ബസ് ഉടമകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോടതി വിധിയുണ്ടായിട്ടും ജില്ലയിലെ പല റൂട്ടുകളിലും സമാന്തര സര്‍വീസ് തുടരുന്നുവെന്നാണ് ബസ് ഉടമകള്‍ പരാതിപ്പെടുന്നത്. ഇതിനെതിരെ ആദ്യഘട്ടമായാണ് കാസര്‍കോട്- മധൂര്‍ റൂട്ടില്‍ സര്‍വീസ് മുടക്കിയുള്ള സമരം തുടങ്ങിയത്. പരിഹാരമുണ്ടായില്ലെങ്കില്‍ താലൂക്കിലെ പാരലല്‍ സര്‍വീസിന്റെ അതിപ്രസരമുള്ള മറ്റു റൂട്ടുകളിലും സമരം വ്യാപിപ്പിക്കുമെന്ന് ബസ് ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bus, Bus Service stopped; Passengers trapped
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?