ഇപ്പോഴേ സൂക്ഷിച്ചാല്‍ നല്ലത്, കേരളം ഈ വേനലില്‍ വന്‍ കുടിവെള്ള ക്ഷാമത്തെ നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പ്; കിണറുകള്‍ ഏറെയും കുടിവെള്ള യോഗ്യമല്ലാതായി
കൊച്ചി : (www.kvartha.com 20.09.2018) കേരളം ഈ വേനലില്‍ വന്‍ കുടിവെള്ള ക്ഷാമത്തെ നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പ്. പ്രളയം ദുരന്തം വിതച്ച കേരളത്തിലെ മിക്ക പ്രദേശങ്ങളിലെയും കിണറുകളിലെയും ജലം മലിനമായി കുടിവെള്ള യോഗ്യമല്ലാതായി തീര്‍ന്നിരിക്കുകയാണെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനത്തില്‍ കണ്ടെത്തി.
പ്രളയം ബാധിച്ച പ്രദേശങ്ങളിലെ 4348 കിണറുകളിലെ വെള്ളമാണ് കുഫോസിലെ സോയില്‍ ആന്റ് വാട്ടര്‍ അനാലിസസ് ലാബില്‍ പരിശോധിച്ചത്. ആഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 14 വരെയാണ് സാമ്പിളുകള്‍ ശേഖരിച്ചത്.

കെമിക്കല്‍ ഓഷ്യോനോഗ്രാഫി വിഭാഗത്തിലെ അധ്യാപികയായ ഡോ.അനു ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. കിണറുകളിലെ വെള്ളത്തില്‍ കുടിക്കാന്‍ യോഗ്യമല്ലാത്തവിധം അമ്ലാംശം വര്‍ധിച്ചു എന്നതാണ് പരിശോധനയില്‍ വ്യക്തമാകുന്നത് എന്ന് ഡോ.അനു ഗോപിനാഥ് പറഞ്ഞു.
പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയ കാലടി, നെടുമ്പാശ്ശേരി, ആലുവ മേഖലകളില്‍ ഇത് വളരെ കൂടുതലാണ്. അമ്ലാംശം വര്‍ധിച്ചതോടൊപ്പം കിണര്‍ വെള്ളത്തിലെ ചെളിയുടെ തോത് ശരാശരി 30 ശതമാനത്തോളം വര്‍ധിച്ചതും ഓക്‌സിജന്റെ അളവ് പരിധിയില്ലാതെ താഴ്ന്നതുമാണ് പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകളെ കുടിവെള്ള യോഗ്യമല്ലാതാക്കി തീര്‍ത്തത് . ഒരു ലിറ്റര്‍ കുടിവെള്ളത്തില്‍ നാല് മില്ലിഗ്രാം എങ്കിലും ഓക്‌സിജന്‍ ഉണ്ടാകേണ്ടതാണ്.
എന്നാല്‍ പരിശോധിച്ച മിക്ക സാമ്പിളുകളിലും ഓക്‌സിജന്റെ അളവ് ഇതിലും വളരെ കുറവാണ്. ശേഖരിച്ച 4348 സാമ്പിളുകളും കെമിക്കല്‍ പരിശോധനയോടൊപ്പം മൈക്രോ ബയോളജി പരിശോധനക്കും കുഫോസില്‍ വിധേയമാക്കിയിരുന്നു. 90 ശതമാനം കിണറുകളിലെ വെള്ളത്തിലും അനുവദനീയമായതിന്റെ പതിന്മടങ്ങ് ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ് മൈക്രോ ബയോളജി പരിശോധന ഫലത്തില്‍ തെളിഞ്ഞത്.
പ്രളയത്തിലൂടെ ജലശ്രോതസുകളില്‍ വന്‍തോതില്‍ വിസര്‍ജമാലിന്യം കലര്‍ന്നിട്ടുണ്ടെന്നാണ് ഡോ.സഫീന എം.പിയുടെ നേതൃത്വത്തില്‍ നടന്ന ബാക്ടീരിയ പരിശോധനയില്‍ വ്യക്തമായത്. പ്രളയ ബാധിത പ്രദേശങ്ങളിലെ 30 ശതമാനം കിണറുകളിലും എം.പി.എന്‍ ഇന്‍ഡക്‌സ് പ്രകാരം അനുവദനീയമായതിനേക്കാള്‍ അപകടരമായ തരത്തില്‍ ഉയര്‍ന്ന അളവില്‍ ഇ കോളി ബാക്ടീരയയുടെ സാന്നിധ്യമുണ്ടെന്ന് ഡോ.സഫീന എം.പി. പറഞ്ഞു.
മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം മൂലം സാംക്രമിക രോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ പ്രളയ ബാധിത പ്രദേശങ്ങളിലെ കിണറുകളിലെ കുടിവെള്ളം നന്നായി ശുദ്ധീകരിച്ച ശേഷം തിളപ്പിച്ച് മാത്രമേ കുടിക്കാവൂ എന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കിണറുകളില്‍ ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തി വേണം വെള്ളം ശുദ്ധീകരിക്കാന്‍. അതിന് ശേഷം കഴിയുന്നതും ഫില്‍ട്ടര്‍ ചെയ്തുവേണം കിണര്‍ വെള്ളം ഉപയോഗിക്കാന്‍. പരമ്പരാഗത രീതിയില്‍ കഴുകിയ മണലും ചിരട്ടക്കരിയും ചേര്‍ത്ത മിശ്രിതം കിഴിക്കെട്ടി ആഴ്ചയില്‍ നാലു ദിവസം എന്ന തോതില്‍ വെള്ളത്തില്‍ താഴ്ത്തി കിണര്‍വെള്ളം ഫില്‍ട്ടര്‍ ചെയ്യുന്ന രീതിയും ഫലപ്രദമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തില്‍ ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും ഫില്‍ട്ടറിങ്ങും നടത്തി വെള്ളം ഉപയോഗിച്ച് തുടങ്ങിയ ശേഷവും ഇടയ്ക്ക് വെള്ളം പരിശോധന നടത്തണം. പൊതുജന പങ്കാളിത്തത്തോടെയാണ് കുഫോസിലെ ശാസ്ത്രജ്ഞര്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന് കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ചത്.
അധ്യാപകനായ ആദര്‍ശ് ബി.എം, ഗവേഷണ വിദ്യാര്‍ത്ഥികളായ ജനിസ് മാത്യു, സനില്‍ വി.എല്‍, അശ്വതി ഷാജി, ആദിത്യ സുധന്‍, അഫഌഹ് ടി, വിഷ്‌നേഷ് കെ.ആര്‍, മിഥുന്‍ കെ.ടി, അനു റൂബി ബെന്നി, റിന്‍സില കരീം, നേഹ ഓംജി, പ്രീനങ്ക ആര്‍ എന്നിവര്‍ ചേര്‍ന്നാണ് സാമ്പിള്‍ കളക്ഷനും പരിശോധനയും നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: A harbinger of famine in Kerala, Kochi, News, Flood, Rain, Trending, Warning, Study, Drinking Water, Kerala.

Powered by Info News For You

Comments
Post a Comment