കര്‍ണാടക നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് ഇക്കുറിയും മുന്നില്‍, ബിജെപി രണ്ടാംസ്ഥാനത്ത്, സര്‍ക്കാരിലെ സഖ്യകക്ഷിയായ ജനതാദള്‍ പിന്നില്‍

ബംഗളുരു: (www.kvartha.com 03.09.2018) കര്‍ണാടക നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഇക്കുറിയും മുന്നില്‍, ബിജെപി രണ്ടാംസ്ഥാനത്ത്, അതേസമയം സര്‍ക്കാരിലെ സഖ്യകക്ഷിയായ ജനതാദള്‍ പിന്നിലാണ്.

കര്‍ണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയത്. വെള്ളിയാഴ്ചയാണു കനത്ത സുരക്ഷയില്‍ 21 ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്.

Slim Lead For Congress In Closely-Fought Karnataka Urban Body Polls, Bangalore, Karnataka, Election, Trending, Politics, BJP, Congress, National


ഫലം അറിവായ 2267 സീറ്റുകളില്‍ 846 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപി 788 സീറ്റു നേടിയപ്പോള്‍, സംസ്ഥാന സര്‍ക്കാരില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷി കൂടിയായ ജനതാദള്‍ (എസ്) 307 സീറ്റു നേടി മൂന്നാമതുണ്ട്. 277 സീറ്റുകള്‍ ചെറു പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും സ്വന്തമാക്കി.

 Slim Lead For Congress In Closely-Fought Karnataka Urban Body Polls, Bangalore, Karnataka, Election, Trending, Politics, BJP, Congress, National

29 സിറ്റി മുനിസിപ്പാലിറ്റികള്‍, 53 ടൗണ്‍ മുനിസിപ്പാലിറ്റികള്‍, 23 ടൗണ്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി 2664 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് കോര്‍പ്പറേഷനുകളിലായി 135 വാര്‍ഡുകളുണ്ട്. 8340 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. സി.പി. എമ്മും ബി.എസ്.പി.യും മത്സര രംഗത്തുണ്ട്. 105 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രളയക്കെടുതി ബാധിച്ച കുടകിലെ കുശാല്‍ നഗര്‍, വിരാജ്‌പേട്ട്, സോമവാര്‍പേട്ട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു മാറ്റിവച്ചു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ശക്തിപ്രകടനമായാണ് ഈ തെരഞ്ഞെടുപ്പു ഫലം വിലയിരുത്തപ്പെടുന്നത്. ടൗണ്‍ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് കൂടുതല്‍ മുന്നേറ്റം നടത്തുന്നത്. അതേസമയം, കോര്‍പറേഷനുകളില്‍ ബിജെപി ലീഡ് നിലനിര്‍ത്തി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.

കോര്‍പ്പറേഷനുകളില്‍ ബിജെപി മുന്നേറുമ്പോള്‍ മുനിസിപ്പാലിറ്റികളിലും നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. മൈസൂരു, ഷിമോഗ, തുങ്കൂര്‍ എന്നീ കോര്‍പ്പറേഷനുകളിലാണ് ബിജെപി മുന്നിലുള്ളത്. 35 വാര്‍ഡുകളുള്ള തുങ്കൂരില്‍ ബിജെപി 12 ഇടത്ത് ജയിച്ചപ്പോള്‍ കോണ്‍ഗ്രസും ജെഡിഎസും പത്ത് സീറ്റ് നേടി. മൂന്നു സ്വതന്ത്രരും ജയിച്ചിട്ടുണ്ട്.

65 വാര്‍ഡുകളുള്ള മൈസൂരു കോര്‍പറേഷനിലും 22 സീറ്റില്‍ ബിജെപിയും 19 ഇടത്ത് കോണ്‍ഗ്രസും ജയിച്ചപ്പോള്‍ ജെഡിഎസിന് 18 ഇടത്ത് ജയിക്കാനായി. ആറ് സ്വതന്ത്രരും ഇവിടെ ജയിച്ചിട്ടുണ്ട്. 35 വാര്‍ഡുകളുള്ള ഷിമോഗയില്‍ 21 സീറ്റ് നേടിയ ബിജെപി ഭരണം ഉറപ്പാക്കി.

കോണ്‍ഗ്രസും ജെഡിഎസും ഒറ്റയ്ക്കാണു മത്സരമെങ്കിലും തൂക്കുസഭ വരുന്ന സ്ഥലങ്ങളില്‍ ഒരുമിച്ചു ഭരണം പിടിക്കാനാണു തീരുമാനം. ഫലം അറിവായ ഒട്ടേറെ സ്ഥലങ്ങളില്‍ തൂക്കുസഭയ്ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇവിടെയെല്ലാം കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം ഭരിക്കാനാണു സാധ്യത. നഗരപ്രദേശങ്ങള്‍ പൊതുവെ ബിജെപി ശക്തികേന്ദ്രങ്ങളായതിനാല്‍, പകുതി സീറ്റു പിടിച്ചാല്‍പോലും അതു നേട്ടമാണെന്നാണ് കോണ്‍ഗ്രസ് -ജെഡിഎസ് വിലയിരുത്തല്‍.

സെപ്റ്റംബറില്‍ കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണു തെരഞ്ഞെടുപ്പു നടന്നത്. മൈസുരു, തുമക്കുരു, ശിവമൊഗ്ഗ കോര്‍പറേഷനുകളിലേക്കു വാശിയേറിയ പോരാട്ടമാണു നടന്നത്. ആകെ 8340 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്.

സിറ്റി മുനിസിപ്പാലിറ്റികളിലെ ഫലം പൂര്‍ണ്ണമായി അറിവായ 724 വാര്‍ഡുകളില്‍ ബിജെപി 295 വാര്‍ഡുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 243 വാര്‍ഡിലും ജെഡിഎസ് 70 ലും വിജയിച്ചു. 106 ഇടങ്ങളില്‍ സ്വതന്ത്രരും മറ്റു പാര്‍ട്ടികളുമാണ് ജയിച്ചത്.

ടൗണ്‍ മുനിസിപ്പാലിറ്റികളില്‍ 1026 വാര്‍ഡുകളില്‍ ഫലം പ്രഖ്യാപിച്ചതില്‍ 416 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു. 309 ഇടത്ത് ബിജെപിയും 173 ഇടത്ത് ജെഡിഎസും ജയിച്ചു. 130 ഇടത്ത് മറ്റുള്ളവരാണ് വിജയിച്ചത്.

ടൗണ്‍ പഞ്ചായത്തില്‍ 335 എണ്ണത്തില്‍ ഫലം പ്രഖ്യാപിച്ചതില്‍ 129ല്‍ കോണ്‍ഗ്രസും 128 ല്‍ ബിജെപിയും ജെഡിഎസ് 29 എണ്ണത്തിലും ജയിച്ചു.

2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 1960 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബി.ജെ.പിക്കും ജനതാദള്‍ എസിനും ലഭിച്ചത് 905 വാര്‍ഡുകള്‍ വീതമാണ്. ബിജെപിയില്‍ വിട്ട് യെദ്യൂരപ്പയുടെ കെജെപി 250 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Slim Lead For Congress In Closely-Fought Karnataka Urban Body Polls, Bangalore, Karnataka, Election, Trending, Politics, BJP, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?