ഖലീല്‍ ഹുദവിയുടെ ബാംഗ്ലൂര്‍ പ്രഭാഷണം ഒക്ടോബര്‍ അഞ്ചിന്
ബദിയടുക്ക (www.evisionnews.co): നൂതന വിദ്യയുടെ വിസ്മയം തീര്‍ത്ത് കാസര്‍കോട് ജില്ലയില്‍ ബദിയടുക്കയിലെ കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി സംഘടിപ്പിക്കുന്ന ഖലീല്‍ ഹുദവിയുടെ ബാംഗ്ലൂര്‍ പ്രഭാഷണവും അക്കാദമി ബാംഗ്ലൂര്‍ ചാപ്റ്റര്‍ രൂപീകരണവും ഒക്ടോബര്‍ അഞ്ചിന് നടക്കും. ഡിസംബര്‍ 14,15,16 തിയതികളില്‍ അക്കാദമിയില്‍ നടക്കുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയുടെ പ്രചാരണവുമായി നടക്കുന്ന പരിപാടിക്ക് വന്‍ ഒരുക്കമാണ് നടക്കുന്നത്.
പരിപാടിയുടെ ക്രോഡീകരണത്തിനായി അക്കാദമി ഭാരവാഹികളായ മാഹിന്‍ കേളോട്ട്, ബേര്‍ക്ക അബ്ദുല്ല ഹാജി, അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ ബാംഗ്ലൂരിലെത്തും. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന പരിപാടി വന്‍ വിജയമാക്കണമെന്ന് സ്ഥാപന പ്രസിഡണ്ട് യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ജനറല്‍ സെക്രട്ടറി ഫസലുറഹ്്മാന്‍ ദാരിമി, സെക്രട്ടറി മാഹിന്‍ കേളോട്ട് അറിയിച്ചു.
Powered by Info News For You

Comments
Post a Comment