ഇമ്രാന്‍ ഖാന്റെ സന്ദേശവുമായി സിദ്ദു; പാക്കിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നു

അമൃത്സര്‍: (www.kvartha.com 03.09.2018) പാക് സന്ദര്‍ശനത്തെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ട കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ് ജ്യോത് സിംഗ് സിദ്ദു ഇമ്രാന്‍ ഖാന്റെ സന്ദേശവുമായി രംഗത്ത്. ആഗസ്റ്റ് 18ന് നടന്ന ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ് ഞ ചടങ്ങില്‍ പങ്കെടുത്തതിന് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇരയായ നേതാവാണ് സിദ്ദു.

പാക്കിസ്ഥാനില്‍ നിന്നും മടങ്ങുമ്പോള്‍ ഇമ്രാന്‍ ഖാന്‍ തനിക്കൊരു സന്ദേശം കൈമാറിയെന്നും ആ സന്ദേശവുമായാണ് താന്‍ മടങ്ങിയെത്തിയതെന്നും സിദ്ദു പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനുമിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ സന്ദേശം.

National, Siddhu, Imran Khan, Pakistan

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയി പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയപ്പോഴാണ് കാര്‍ഗില്‍ യുദ്ധമുണ്ടാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയപ്പോഴാണ് പഥാന്‍ കോട്ട് സൈനീക ക്യാമ്പിന് നേര്‍ക്ക് ആക്രമണമുണ്ടായത്. എന്നാല്‍ സിദ്ദു പാക്കിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ കലഹങ്ങളും വാക്കേറ്റങ്ങളുമാണുണ്ടായതെന്ന് സിദ്ദു പറഞ്ഞു.

ഞാന്‍ മടങ്ങിയെത്തിയത് എന്റെ സുഹൃത്തില്‍ നിന്നുള്ള സന്ദേശവുമായാണ്, 'ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. നിങ്ങള്‍ ഒരു കാല്‍ മുന്നോട്ട് വെച്ചാല്‍ ഞങ്ങള്‍ രണ്ട് കാല്‍ മുന്നോട്ട് വെയ്ക്കും' എന്നായിരുന്നു ആ സന്ദേശമെന്നും സിദ്ദു വ്യക്തമാക്കി.

സന്ദര്‍ശനത്തിനിടെ സിദ്ദു പാക്കിസ്ഥാന്‍ സൈനീക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വയെ കെട്ടിപ്പിടിച്ച് ചിത്രമെടുത്തത് വന്‍ വിവാദമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: During the visit, Sidhu sparked controversy after he was photographed hugged Pakistan Army chief General Qamar Javed Bajwa. The hug triggered a torrent of criticism from the Bharatiya Janata Party.

Keywords: National, Siddhu, Imran Khan, Pakistan 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?