മലേഷ്യയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; പ്രതിയെ രണ്ടു വര്‍ഷത്തിനു ശേഷം ഇരയായ യുവാക്കള്‍ തന്നെ പിടികൂടി പോലീസിലേല്‍പിച്ചു

കണ്ണൂര്‍: (www.kasargodvartha.com 22.09.2018) മലേഷ്യയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ രണ്ടു വര്‍ഷത്തിനു ശേഷം ഇരയായ യുവാക്കള്‍ തന്നെ പിടികൂടി പോലീസിലേല്‍പിച്ചു. വിളക്കന്നൂര്‍ സ്വദേശിയും ഇപ്പോള്‍ തൃശൂര്‍ നെല്ലായിയിലെ താമസക്കാരനുമായ പുറങ്ങനാല്‍ മാത്യു(40)വിനെയാണ് യുവാക്കള്‍ പിടികൂടി പോലീസിലേല്‍പിച്ചത്. വായാട്ടുപറമ്പിലെ ഒരു വീട്ടില്‍ സോളര്‍ലൈറ്റ് സ്ഥാപിക്കാന്‍ എത്തിയതറിഞ്ഞാണ് യുവാക്കള്‍ സംഘടിച്ചെത്തി മാത്യുവിനെ പിടികൂടിയത്.

എസ് ഐ ടി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. ഒറ്റത്തൈ സ്വദേശികളായ മൂലേക്കാട്ടില്‍ ബിനു മാത്യു, മാടത്താനിയില്‍ ബൈജു, കാഞ്ഞിരക്കാട്ടുകുന്നേല്‍ വിപിന്‍, കോട്ടക്കടവിലെ മുല്ലവയല്‍ വിജേഷ് എന്നിവര്‍ മാത്യുവിനെ പോലീസില്‍ പരാതി നല്‍കി. കൂടുതല്‍ പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതായി പോലീസ് അറിയിച്ചു. മലേഷ്യയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്താണ് വിവിധ പ്രദേശങ്ങളിലെ യുവാക്കളില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം പ്രതി കൈക്കലാക്കിയത്.

മലേഷ്യയിലെത്തിയ യുവാക്കള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കു പകരം കാര്‍ഗോയിലെ ചുമട്ടുതൊഴിലാണ് ലഭിച്ചത്. ആ ജോലി ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ ബലം പ്രയോഗിച്ച് സമ്മതപത്രത്തില്‍ ഒപ്പിടുവിക്കാനും ശ്രമം നടത്തി. പിന്നീട് ചില മലയാളികളുടെ സഹായത്തോടെ എംബസി മുഖേനയാണ് തിരികെ നാട്ടിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kannur, Top-Headlines, Cheating, Police, Cheating after offering job; accused arrested by victims and handed over to police
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?