ദേശീയ ബൈക്ക് ചാമ്പ്യന്‍ഷിപ്പ് : ഹോണ്ട ടീം നാല് വിജയങ്ങള്‍ കരസ്ഥമാക്കി
ചെന്നൈ: (www.kvartha.com 25.09.2018) ദേശീയ മോട്ടോര്‍ സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (ഐഎന്‍എംആര്‍സി) നാലാം റൗണ്ടിലെ രണ്ടാം റേസ് അവസാനിച്ചപ്പോള്‍ വിവിധ വിഭാഗങ്ങളിലായി ആറു വിജയങ്ങളില്‍ നാലും സ്വന്തമാക്കി ഐഡിമിത്‌സു ഹോണ്ട ടെന്‍10 റേസിങ് ടീം റൈഡര്‍മാര്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. രാജ്യാന്തര റൈഡറായ രാജീവ് സേതു സൂപ്പര്‍ സ്‌പോര്‍ട്ട് 165സിസി വിഭാഗത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ മറ്റൊരു വിജയം കൂടി പട്ടികയിലാക്കി.
ഒന്നാം റൗണ്ട് മുതല്‍ ലീഡ് നിലനിര്‍ത്തിയ മഥന കുമാര്‍ മൂന്നാം സ്ഥാനത്ത് പൂര്‍ത്തിയാക്കി.
ഗ്രിഡ് പ്രോ സ്‌റ്റോക്ക്, സൂപ്പര്‍ സ്‌റ്റോക്ക് എന്നിവ ചേര്‍ന്ന വിഭാഗത്തില്‍ അവസാന സ്ഥാനത്ത് ആരംഭിച്ച ശരത് കുമാര്‍ ആറാം സ്ഥാനത്തെത്തി. പ്രോ സ്‌റ്റോക്ക് 165സിസിയില്‍ അനീഷ് ഷെട്ടി 2.00.88 എന്ന ഏറ്റവും മികച്ച ലാപ്പ് ടൈം കുറിച്ചുകൊണ്ട് രണ്ടാം വിജയം കരസ്ഥമാക്കി. പിന്നാലെ എത്തിയ സെന്തില്‍ കുമാര്‍ മൂന്നാം സ്ഥാനത്ത് റേസ് പൂര്‍ത്തിയാക്കി.
കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട മിഥുന്‍ കുമാര്‍ ഇത്തവണ ആഞ്ചാം സ്ഥാനത്ത് പൂര്‍ത്തിയാക്കി. ഹോണ്ട റൈഡര്‍മാര്‍ റേസ് ഒന്നില്‍ രണ്ടു പോള്‍ പൊസിഷനോടെ രണ്ട് പോഡിയം ഫിനിഷ് നേടുകയും ടീമിന്റെ ആകെ നേട്ടത്തിലേക്ക് നാലു വിജയങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. മാര്‍ക്വീ സൂപ്പര്‍ സ്‌പോര്‍ട്ട് 165 സിസിയില്‍ രാജീവ് മികച്ച പ്രകടനത്തോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ പ്രോ സ്‌റ്റോക്കില്‍ അനീഷ് നേട്ടമുണ്ടാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chennai National Motorcycle: Honda's Sethu beats Jagan to Race 2 win, Chennai, Sports, News, Winner, National.

Powered by Info News For You

Comments
Post a Comment