സൗജന്യ ടിക്കറ്റുകള്‍ നല്‍കി മത്സ്യത്തൊഴിലാളികള്‍ക്ക് കേരളാ ബ്ലാസ്‌റ്റേര്‍സിന്റെ ആദരം; കൊച്ചിയിലെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

കൊച്ചി: (www.kvartha.com 15/09/2018) പ്രളയകാലത്ത് നാടിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ടിക്കറ്റ് നല്‍കികൊണ്ട് ഈ വര്‍ഷത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയില്‍ നടക്കുന്ന മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകളുടെ വിതരണോത്ഘാടനം. കലൂര്‍ ജവഹര്‍ ലാല്‍നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്റ്റര്‍ മുഹമ്മദ് സഹീറുല്ലയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കിക്കൊണ്ട് ടിക്കറ്റ് വിതരണോത്ഘാടനം നിര്‍വ്വഹിച്ചത്.

വെള്ളിയാഴ്ച്ച മുതല്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഈ മാസം 24 വരെ വില്‍പനക്കുള്ള ടിക്കറ്റിന് 199 രൂപയാണ് കുറഞ്ഞ നിരക്ക് (സൗത്ത്, നോര്‍ത്ത് ഗ്യാലറി). ഈസ്റ്റ്, വെസ്റ്റ് ഗ്യാലറി ടിക്കറ്റിന് 249 രൂപ. എ, ഇ,സി ബ്ലോക്ക് ടിക്കറ്റുകള്‍ക്കേ് 449 രൂപയും ബി, ഡി ബ്ലോക്കുകളിലെ സീറ്റിന് 349 രൂപയും നല്‍കണം. 1250 രൂപയാണ് വിഐപി ടിക്കറ്റ് നിരക്ക്. കൊച്ചിയില്‍ നടക്കുന്ന എല്ലാ മല്‍സരങ്ങളുടെയും ടിക്കറ്റുകള്‍ 24ന് മുമ്പ് തന്നെ പ്രത്യേക ഇളവില്‍ ഓണ്‍ലൈനായി വാങ്ങാം. പേടിഎം, ഇന്‍സൈഡര്‍ ഇന്‍ എന്നിവ വഴിയായിരിക്കും ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന. 24ന് ശേഷമായിരിക്കും സാധാരണ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിക്കുക.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, Sports, Football, News, ISL, Kerala Blasters, Fishermen, Ticket, Kerala blasters felicitates fishermen


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?