ബെന്നി ബെഹന്നാന്‍ യു ഡി എഫ് കണ്‍വീനര്‍

തിരുവനന്തപുരം: (www.kvartha.com 20.09.2018) ബെന്നി ബെഹന്നാനെ യുഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. കഴിഞ്ഞ 13 വര്‍ഷമായി ഭരിച്ചിരുന്ന പി പി തങ്കച്ചന് പകരക്കാരനായാണ് ബെന്നി ബഹന്നാനെ നിയമിച്ചത്. നിലവില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗമായ ബെന്നി ബഹനാന്‍ തൃക്കാക്കര മുന്‍ എം എല്‍ എയാണ്. കെ പി സി സിയുടെ  വര്‍ക്കിങ് പ്രസിഡന്റ് സംവിധാനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം.


വിവിധ മേഖലകളില്‍ തഴക്കവും പഴക്കവുമുള്ളവരാണ് കെ.പി.സി.സിയുടെ പുതിയ നേതൃത്വമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞിരുന്നു. നല്ലൊരു ടീമിനെയാണ് കേരളത്തിലെ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നതെന്നും അത് നല്ല രീതിയില്‍ തന്നെ മുമ്‌ബോട്ട് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സംഘടനാ രീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഇക്കാര്യം നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, UDF, Thiruvananthapuram, KPCC, President, Politics, Benny Behanan, Convener, Benny Behanan UDF convener. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?