ഖാസി കേസ്: ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ രാപ്പകല്‍ സമരം ആറിന്
കാസര്‍കോട് (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം സി.ബി.ഐ അനന്തമായി നീട്ടി കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് ആറിനു കാസര്‍കോട്ട് രാപ്പകല്‍ സമരം നടത്തും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള ഒപ്പുമരചുവട്ടിലാണ് ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി സമരം നടത്തുന്നത്.
കീഴൂര്‍ മംഗളൂരു സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി താഖ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. എം.എ.ഖാസിം മുസ്ലിയാര്‍, ഇ.കെ മഹമൂദ് മുസ്ലിയാര്‍, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഡോ. ഡി സുരേന്ദ്രനാഥ്, സത്താര്‍ പന്തലൂര്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ തുടങ്ങി മതരാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.
2010 ഫെബ്രുവരി 15 നാണു മംഗളൂരു ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവി കൊല്ലപ്പെട്ടത്.
ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലിസ് അന്വേഷണം നടത്തിയെങ്കിലും പ്രാഥമികമായ തെളിവുകള്‍ പോലും ശേഖരിക്കാന്‍ തയാറാകാതെ സംഭവത്തെ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിടാനുള്ള നീക്കമാണ് നടത്തിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കേസന്വേഷണം കൈമാറിയെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഉണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെ കേസന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഏഴുവര്‍ഷം പിന്നിട്ടിട്ടും കേസന്വേഷണം അനന്തമായി നീട്ടി കൊണ്ടുപോകുന്ന അവസ്ഥയാണ് സി.ബി.ഐയുടെ ഭാഗത്ത് നിന്നുമുണ്ടായത്.

Powered by Info News For You

Comments
Post a Comment