ശശി എംഎല്‍എയ്‌ക്കെതിരായ പരാതി മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ബൃന്ദാ കാരാട്ട്

ന്യൂഡല്ഹി: (www.kvartha.com 07.09.2018) ശശി എംഎല്‍എയ്‌ക്കെതിരായ പരാതി മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സിപിഎം പി ബി അംഗം ബൃന്ദാ കാരാട്ട്. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ പരാതി മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് വിശദീകരണവുമായി ബൃന്ദ രംഗത്തുവന്നത്. ആരോപണം അടിസ്ഥാന രഹിതമെന്നും മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിന് മുമ്പ് ഈ വിഷയത്തില്‍ സംസ്ഥാനത്ത് നടപടി എടുത്തിരുന്നുവെന്നും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു. ശശിക്കെതിരെ കഴിഞ്ഞ മാസം 14നാണ് പരാതിക്കാരി ബൃന്ദ കാരാട്ടിന് നേരിട്ട് പരാതി അയച്ചത്. എന്നാല്‍ പരാതി മൂടിവെക്കാനാണ് വൃന്ദ കാരാട്ട് ശ്രമിച്ചതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

വൃന്ദയ്ക്ക് പരാതി ലഭിച്ച ശേഷം പത്തിലേറെ തവണ അവൈലബിള്‍ പിബി ചേര്‍ന്നെങ്കിലും പിബിക്ക് മുന്നില്‍ പരാതി അവതരിപ്പിക്കാന്‍ വൃന്ദ തയാറായില്ലെന്നും ഇത് വീഴ്ചയും ഗൂഢാലോചനയുമാണെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, National, News, New Delhi, CPM, Molestation, Complaint, Enquiry Report, Allegation, MLA, Politics, Women, Brinda Karat explained on complaint against Shornur MLA



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?