പെട്രോള്‍ വില വര്‍ദ്ധനവില്‍ ചക്രമുരുട്ടി സമരം നടത്തി യൂത്ത് കോണ്‍ഗ്രസ്; കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ പട്ടിണിയിലേക്ക് നയിക്കുകയാണെന്ന് ആരോപണം

കാസര്‍കോട്: (www.kasargodvartha.com 05.09.2018) പാചകവാതക വിലയും, പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചും കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ സ്തപനാവസ്ഥയിലേക്ക് നയിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍ ആരോപിച്ചു. പാചകവാതക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ചക്രമുരുട്ടി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണഡലം പ്രസിഡണ്ട് സന്തു ടോം ജോസ് അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ പ്രസിഡണ്ട് നോയല്‍ ടോം ജോസ്, പ്രദീപ് കുമാര്‍, പ്രവീണ്‍ തോയമ്മല്‍, കെ പി മോഹനന്‍, പത്മരാജ് ഐങ്ങോത്ത്, ഉമേശന്‍, രാഹുല്‍, മാര്‍ട്ടിന്‍, സനീഷ്, വിനോദ് പൂടംക്കല്ല്, ജയകുമാര്‍ ചാമക്കുഴി എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, youth-congress, Government, Petrol, Price,Youth Congress against Central Govt.
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?