തനിക്കുണ്ടായ അപകടം മന:പ്പൂര്‍വം സൃഷ്ടിച്ചതാണോയെന്നു സംശയമുണ്ട്; ഹനാന്‍

കൊച്ചി: (www.kvartha.com 08.09.2018) തനിക്കുണ്ടായ അപകടം മന:പ്പൂര്‍വം സൃഷ്ടിച്ചതാണോയെന്നു സംശയമുണ്ടെന്ന് കോളജ് യൂണിഫോമില്‍ മീന്‍ വിറ്റ് മാധ്യമശ്രദ്ധ നേടിയ ഹനാന്‍. കാറപടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയവെയാണ് ഹനാന്റെ ഈ പ്രതികരണം. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഹനാന്‍ അറിയിച്ചു.

പറഞ്ഞ കാര്യങ്ങള്‍ പലപ്പോഴും മാറ്റി പറയുകയാണ്. ഇദ്ദേഹത്തിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് ആശുപത്രിയില്‍ കൂടെയുള്ളവര്‍ പോലും പറയുന്നുണ്ട്. താന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലായിരുന്നു, ഉറങ്ങുക ആയിരുന്നു. ഇതെല്ലാം പോലീസിനെ അറിയിക്കുമെന്നും ഹനാന്‍ പറഞ്ഞു.

 Mystery in accident says Hanan; Father came to meet her, Kochi, News, Trending, Accident, Allegation, Media, Injured, Hospital, Treatment, Kerala.

അപകടം നടന്നത് രാവിലെ ആറുമണിക്കു ശേഷമാണ്. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ പേരുപോലും കേള്‍ക്കാത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം സ്ഥലത്തെത്തി. പിന്നീട് എക്‌സ്‌ക്ലൂസിവ് എന്നു പറഞ്ഞ് സമ്മതമില്ലാതെ ഇവര്‍ ഫേസ്ബുക്ക് ലൈവ് ചെയ്തു. അപകടം നടന്ന ഉടന്‍ ഇവര്‍ എങ്ങനെ അവിടെയെത്തിയെന്ന് അറിയില്ല. ഇപ്പോഴും ഇവര്‍ ശല്യം ചെയ്യുകയാണ്. ഈ കാര്യങ്ങളെല്ലാം ദുരൂഹത ഉണര്‍ത്തുന്നതാണെന്നും ഹനാന്‍ അറിയിച്ചു.

തിങ്കളാഴ്ചയാണ് കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വച്ചു ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നട്ടെല്ലിനു സാരമായി പരിക്കേറ്റ ഹനാനെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. സര്‍ക്കാര്‍ ഹനാന്റെ ചികിത്സ ഏറ്റെടുത്തിട്ടുണ്ട്. ഹനാന്‍ പഠിക്കുന്ന തൊടുപുഴയിലെ അല്‍അസര്‍ കോളജ് അധികൃതര്‍ ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സകള്‍ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.

അതേസമയം ആശുപത്രികിടക്കയിലെ കഠിനവേദനയിലും ഹനാന്‍ ചിരിച്ചു. ഒന്നരവര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കാറപകടത്തില്‍ പരിക്കേറ്റ ഹനാനെ കാണാന്‍ ബാപ്പ ഹമീദും അനിയനും എത്തി. ഹനാന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നപ്പോള്‍ പോലും മകളെ കാണാന്‍ ഹമീദ് എത്തിയിരുന്നില്ല.

ഇതേക്കുറിച്ച് നിറകണ്ണുകളോടെയാണ് ഹനാന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. ബാപ്പയും അനിയനും എത്തിയ വിവരം ഡോക്ടര്‍ വിശ്വനാഥനാണ് സ്ഥിരീകരിച്ചത്. ഹനാന്റെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് നിന്നും എല്ലാം ചെയ്യുന്നത് കോതമംഗലത്തുള്ള ഡോക്ടറും കുടുംബവുമാണ്. ബാപ്പ എത്തിയതോടെ ഇനി താന്‍ അനാഥയായിരിക്കില്ലെന്നുള്ള പ്രതീക്ഷ ഹനാന്‍ മാധ്യമങ്ങളോടു പങ്കുവച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mystery in accident says Hanan; Father came to meet her, Kochi, News, Trending, Accident, Allegation, Media, Injured, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?