ഭാര്യയെയും മകനെയും കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 02.09.2018) ഭാര്യയെയും മകനെയും കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബായാര്‍ കുരുടപ്പദവിലെ ചെനിയപ്പയുടെ ഭാര്യ കുസുമ (29), മകന്‍ അര്‍ഷിത് (എട്ട്) എന്നിവരെയാണ് കാണാതായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28-ാം തീയ്യതി മുതല്‍ ഇവരെ കാണാനില്ലെന്ന് ചെനിയപ്പ മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.


കൂലിത്തൊഴിലാളിയായ ചെനിയപ്പ ജോലിക്കു പോയി തിരിച്ചു വരുമ്പോള്‍ കുസുമവും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിക്കാതിരുന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Missing, Manjeshwaram, Wife, Son, Husband, Police, Complaint, House wife and child go missing; complaint lodged. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?