ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്ത് പോലീസ് ക്ലബിലെത്തിച്ചു; ജനങ്ങള്‍ സ്വീകരിച്ചത് കൂകിവിളിച്ച്, കോടതിയില്‍ ഹാജരാകുക ബി രാമന്‍പിള്ള
കോട്ടയം: (www.kvartha.com 22.09.2018) കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത് പോലീസ് ക്ലബിലെത്തിച്ചു. കനത്ത സുരക്ഷയില്‍ ആശുപത്രിക്കു പുറത്തേക്കെത്തിച്ച ബിഷപ്പിനെ കൂകിവിളിയോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണു നീക്കം.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തെളിവുകളെല്ലാം ഫ്രാങ്കോയ്ക്ക് എതിരാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. തുടര്‍ന്ന് പോലീസ് ക്ലബ്ലിലേക്ക് കൊണ്ടുപോകുംവഴി കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലും തൃപ്പൂണിത്തുറ ജില്ലാശുപത്രിയിലും നടത്തിയ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടിരുന്നു. ഇതില്‍ ആശങ്കപ്പെടാനില്ലെന്നും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നുള്ള വ്യതിയാനം മാത്രമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രിക്ക് പുറത്തെത്തിച്ച ഫ്രാങ്കോയെ ജനം കൂക്കി വിളിച്ചു. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ പോലീസ് ക്ലബ്ബിലെത്തിച്ചു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ ബിഷപ്പിനെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഉച്ചയ്ക്ക് 12 മണിയോടെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ശനിയാഴ്ച ഒന്‍പതരമണിയോടെ ഐ.സി.യുവില്‍ നിന്നിറങ്ങിയ ബിഷപ്പിനെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ പോലീസ് ക്ലബിലേക്ക് കൊണ്ടുവന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതോടെയാണ് രാവിലെ എട്ടരമണിയോടെ ഡിസ്ചാര്‍ജ് ചെയ്തത്. ഇ.സി.ജിയില്‍ ചെറിയ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി 10.45ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രി നടത്തിയ പ്രാഥമിക പരിശോധനയ്ക്കിടെ ബിഷപ്പിന് ഇ.സി.ജിയില്‍ നേരിയ വ്യതിയാനം കണ്ടെത്തിയിരുന്നു. കോട്ടയം പോലീസ് ക്ലബിലേക്ക് കൊണ്ടുവരും വഴി ഏറ്റുമാനൂര്‍ കഴിഞ്ഞപ്പോള്‍ തനിക്ക് നെഞ്ചു വേദന അനുഭവപ്പെടുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി സുഭാഷിനോട് പറഞ്ഞതോടെ വാഹനം നേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി വഴി വിവരം അറിയിച്ചതോടെ കാര്‍ഡിയോളജി വിഭാഗം തയാറായി. വന്‍ പോലീസ് സന്നാഹം കുതിച്ചെത്തുകയും ചെയ്തു. 500ലധികം പോലീസുകാരും 50 റാപ്പിഡ് ടീമും മെഡിക്കല്‍ കോളജ് പരിസരത്ത് എത്തിയിരുന്നു.
അതിനിടെ ബിഷപ്പ് ശനിയാഴ്ച കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ജാമ്യം നല്‍കണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന ആളാണെന്നും ഏത് സമയം ആവശ്യപ്പെട്ടാലും ഹാജരാകുമെന്നും ബിഷപ്പിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നും വാദിക്കും. എന്നാല്‍ ബിഷപ്പിനെ മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നു പോലീസ് ആവശ്യപ്പെടുമെന്നാണു സൂചന.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങാട്ടെ മഠത്തിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ആവശ്യപ്പെടുക. കൂടാതെ ഫ്രാങ്കോയുടെ ലൈംഗികശേഷി പരിശോധനയും നടത്തേണ്ടതുണ്ട്.
ബിഷപ്പിനുവേണ്ടി അഡ്വക്കേറ്റ് ബി. രാമന്‍ പിള്ള ഹാജരാകും. നടിയെ തടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകനാണ് ബി. രാമന്‍ പിള്ള.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala police arrest bishop accused of molesting nun,Kottayam, News, Religion, Trending, Molestation, Arrest, Police, Probe, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment