കേന്ദ്ര സര്‍വ്വകലാശാലയ്‌ക്കെതിരെ വ്യാജപരാതി നല്‍കുന്നത് കേന്ദ്ര മെഡിക്കല്‍ കോളേജ് വരുന്നത് അട്ടിമറിക്കും: ഡല്‍ഹി കേന്ദ്രീകരിച്ച് ചരടുവലി നടത്തുന്നതായും സര്‍വ്വകലാശാലയുടെ പ്രസ്താവന
പെരിയ: (www.kasargodvartha.com 28.09.2018) കേരള കേന്ദ്ര സര്‍വ്വകലാശാലയ്‌ക്കെതിരെ സമീപകാലത്ത് നിരന്തരമായി നല്‍കുന്ന വ്യാജപരാതികളും ഇതേകുറിച്ച് നല്‍കുന്ന മാധ്യമങ്ങളും സര്‍വ്വകലാശാലയ്ക്ക് ബോധപൂര്‍വ്വം ദുഷ്‌പേരുണ്ടാക്കുന്നതായി കേന്ദ്രസര്‍വ്വകലാശാല വാര്‍ത്താ കുറിപ്പില്‍ കുറ്റപ്പെടുത്തി. വാര്‍ത്തമാനകാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ദൗര്‍ഭാഗ്യകരമായ കുപ്രചരണങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന വിശദീകരണമാണ് നല്‍കുന്നതെന്ന് സര്‍വ്വകലാശാല പ്രസ്താവനയില്‍ പറയുന്നു.
2014ല്‍ ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ ഡോ. ഗോപകുമാര്‍ ചുമതലയേറ്റതോടെയാണ് സര്‍വ്വകലാശാലയുടെ അഭൂതപൂര്‍വ്വമായ പുരോഗതിക്ക് തുടക്കം കുറിച്ചതെന്നും കേന്ദ്രസര്‍വ്വകലാശാല അധികൃതര്‍ അവകാശപ്പെടുന്നു. കേന്ദ്രസര്‍ക്കാറില്‍ നിന്നും ആദ്യഗഡുവായി ലഭിച്ച 265 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വൈസ് ചാന്‍സലര്‍ ഡോ. ഗോപകുമാറിന്റെ അക്ഷീണ യത്‌നത്തിന്റെ ഫലമായാണെന്നും പെരിയ തേജസ്വിനി ഹില്‍സില്‍ ഏറ്റെടുത്ത സ്ഥലത്ത് ആധുനിക സംവിധങ്ങളോടു കൂടിയതും ലോക നിലവാരമുള്ളതുമായ ഒരു ക്യാമ്പസ് പ്രവര്‍ത്തന സജ്ജമാവുകയും വിവിധ വകുപ്പുകളും, ഹോസ്റ്റലുകളും ഭരണ നിര്‍വ്വഹണ കാര്യാലയങ്ങളും ഇക്കാലയളവില്‍ ആരംഭിക്കുകയും ചെയ്തതായും പ്രസ്താവനയില്‍ പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളുടെ ഓരോഘട്ടവും ഏറ്റവും സുതാര്യമായും ജനസമ്മതിയോടെയുമാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. സര്‍വ്വകലാശാലയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ യാതൊരുവിധ അഴിമതിയും കണ്ടെത്താന്‍ സര്‍വ്വകലാശാലയുടെ വളര്‍ച്ചയും യശസ്സും തകര്‍ക്കുവാന്‍ കച്ചകെട്ടിയിറങ്ങിയ ഗൂഢശക്തികള്‍ക്കു സാധിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം മൂന്നുഹോസ്റ്റലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുവാന്‍ സര്‍വ്വകലാശാലക്ക് കഴിഞ്ഞിട്ടുണ്ട്. 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ താമസസൗകര്യമൊരുക്കുവാന്‍ കഴിഞ്ഞതായും മൂന്ന് പുതിയ ഹോസ്റ്റലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ നടന്നു വരുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
85 ശതമാനം അധ്യാപക നിയമനങ്ങള്‍ യുജിസി നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ടാണ് ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതിന് ജനപ്രതിനിധികളും സര്‍വ്വകലാശാലയുടെ അഭ്യുദയകാംക്ഷികളും അകമഴിഞ്ഞ പിന്തുണയും നല്‍കിയിട്ടുണ്ട്. എന്‍ എ സി സി തുടങ്ങിയ ദേശീയസമിതികളില്‍ നിന്ന് ഉന്നതമായ അംഗീകരവും (B++ഗ്രേഡ്) സര്‍വ്വകലാശാലയ്ക്കു ലഭിച്ച് രാജ്യത്തെ ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളുടെ ആദ്യ നിരയിലേക്കുയരുവാന്‍ കേരളകേന്ദ്രസര്‍വ്വകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സര്‍വ്വകലാശാലയുടെ യശസ്സുയരുന്നതിനു തടയിടുക എന്ന ലക്ഷ്യത്തോടെ ചിലര്‍ വാര്‍ത്താമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കുകയും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കയുമാണിപ്പോള്‍ ചെയ്യുന്നതെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.
ഇത്തരം വാര്‍ത്തകള്‍ നിരന്തരം പടച്ചുവിട്ട് അവ പ്രസിദ്ധീകരിപ്പിക്കുന്ന അപൂര്‍വ്വം ചില അധ്യാപകര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തുന്നു. മലയാള വാര്‍ത്താ മാധ്യമങ്ങള്‍ക്കുപരി ഇംഗ്ലീഷ് ദിനപത്രങ്ങളെയും എന്‍ ഡി ടി വി പോലെയുള്ള ദൃശ്യമാധ്യമങ്ങളെയും ഇക്കൂട്ടര്‍ ഇതിനായി ഉപയോഗിക്കുന്നുവെന്നും സര്‍വ്വകലാശാല പ്രസ്താവനയില്‍ പറയുന്നു. വ്യാജപരാതികളയച്ച് ഉന്നതാധികാരികളെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്ന അപൂര്‍വ്വം ചില അധ്യാപര്‍ സര്‍വ്വകലാശാലയ്ക്കുള്ളില്‍ തന്നെയുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍വ്വകലാശാലയിലെതന്നെ അധ്യാപകരായ ചില ക്ഷുദ്രശക്തികളാണ് വേണ്ട യോഗ്യതകളില്ലാതെ മുന്‍കാലത്ത് അധ്യാപക നിയമനം കരസ്ഥമാക്കിയ ശേഷം സര്‍വ്വകലാശാലയ്‌ക്കെതിരെ 'അഴിമതി, ദുര്‍ഭരണം, കെടുകാര്യസ്ഥത, ദളിത് പീഢനം, വര്‍ഗ്ഗീയവത്കരണം' എന്നീ ഓമനപ്പേരുകള്‍ പറഞ്ഞ് സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും ആരോപിക്കുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലാതെ ക്രമവിരുദ്ധമായി യാതൊന്നും ചെയ്തു എന്ന് നാളിതുവരെ നിയമപരമായി തെളിയിക്കുവാന്‍ ആരോപണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു കഴിഞ്ഞിട്ടില്ലെന്നും അന്താരാഷ്ട്ര തലത്തില്‍തന്നെ അറിയപ്പെടുന്ന ചില മഹദ്‌വ്യക്തികളെപ്പോലും തെറ്റിദ്ധരിപ്പിച്ച് സര്‍വ്വകലാശാലയയ്‌ക്കെതിരെ പ്രസ്ഥാവനകളിറക്കുവാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപിക്കുന്നു.
സര്‍വ്വകലാശാലയുടെ അനുദിനവികസനം തടഞ്ഞ് തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം. സര്‍വ്വകലാശാലയുടെ അസൂയാവഹമായ പുരോഗതിക്ക് തടയിടുകയും അതിന്റെ വളര്‍ച്ചയിലൂടെ കാസര്‍കോടിന്റെ വികസന സ്വപ്നങ്ങളുടെ സാക്ഷാത്കാരമായ മെഡിക്കല്‍കേളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനനുകൂലമായ അവസ്ഥകള്‍ അട്ടിമറിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. സ്വാര്‍ത്ഥ താത്പര്യക്കാരാണ് ഇതിനു പിന്നിലെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും പ്രസ്താവന അഭ്യര്‍ത്ഥിക്കുന്നു.
സര്‍വ്വകലാശാലസന്ദര്‍ശിച്ച ഇന്ത്യന്‍ വൈസ് പ്രസിഡണ്ടിന്റെ പ്രത്യേക താല്‍പര്യ പ്രകാരം മെഡിക്കല്‍ കോളേജ് സമാരംഭിക്കുവാനനുകൂലമായ സാഹചര്യത്തെയും സാധ്യതകളെയുമാണ് തുരങ്കം വെയ്ക്കുന്നത്. 'ഇവിടെ എല്ലാം പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ്' എന്നുവരുത്തിത്തീര്‍ക്കുക, മെഡിക്കല്‍ കോളേജിന്റെ സമാരംഭം തടയുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി കേന്ദ്രമാക്കി ഉന്നതാധികാരസ്ഥാനങ്ങളില്‍ അവിഹിതസ്വാധീനം ചെലുത്തി അവരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ കാസര്‍കോടിന്റെ വികസസ്വപ്നങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുകയാണ് ചെയ്യുന്നതെന്നും മീഡിയ റിലേഷന്‍സ് ഓഫീസറുടെ പേരിലിറക്കിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം തങ്ങള്‍ ചെയ്തതെല്ലാം ന്യായീകരിക്കുന്ന രീതിയിലാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമായിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Top-Headlines, Central University, Central University's statement on Controversial issues
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment