എലിപ്പനി, വയറിളക്ക രോഗങ്ങള്‍ക്കെതിരെ ബോട്ട് ക്യാമ്പെയിന്‍ ആരംഭിച്ചു

ആലപ്പുഴ: (www.kvartha.com 13.09.2018) ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ എലിപ്പനി, വയറിളക്ക രോഗങ്ങള്‍ക്കെതിരെ ബോട്ടുവഴി ബോധവല്‍ക്കരണം ആരംഭിച്ചു. കൈനകരി, നെഹ്റു ട്രോഫി വാര്‍ഡ് എന്നീ സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ്, ബോധവല്‍ക്കരണ ക്ലാസ്, നോട്ടീസ് വിതരണം എന്നിവയാണ് ആദ്യദിവസം നടത്തിയത്.

കൈനകരിയില്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെല്ലാം ആരോഗ്യ വകുപ്പ് മാസ് മീഡിയ സംഘം ബോധവല്‍ക്കരണ ക്ലാസ് നടത്തി. റോഡ് മാര്‍ഗം എത്താന്‍ കഴിയാത്ത കുട്ടനാടന്‍ പ്രദേശങ്ങളിലെല്ലാം വരും ദിവസവും ബോട്ട് വഴിയുള്ള ബോധവല്‍ക്കരണ ക്ലാസ് തുടരും. പുളിങ്കുന്ന്, കാവാലം,ചമ്പക്കുളം പ്രദേശങ്ങളിലാണ് അടുത്ത ക്യാമ്പയിന്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Alappuzha, Trending, Boat campaign conducted for raising awareness about Rat Fever
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?