പണമില്ലാത്തതിനാല്‍ കുടുംബാംഗങ്ങള്‍ നിരസിച്ച പ്രവാസിയുടെ മൃതദേഹം നാലു മാസത്തിന് ശേഷം നാട്ടിലേക്കയച്ചു
അജ്മാന്‍: (www.kvartha.com 02.09.2018) കഴിഞ്ഞ നാല് മാസമായി അജ്മാനിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പ്രവാസിയുടെ മൃതദേഹം ഇന്ത്യയിലേയ്ക്കയച്ചു. യൂസുഫ് ഖാന്‍ റാഷിദ് ഖാന്‍ (50) എന്നയാളുടെ മൃതദേഹമാണ് നാട്ടിലേയ്ക്ക് അയച്ചത്. ദരിദ്രരായ കുടുംബാംഗങ്ങള്‍ സാമ്പത്തീക പ്രാരാബ്ദം മൂലം മൃതദേഹം ഏറ്റെടുക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 23നാണ് മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത്.
നാലു മാസങ്ങള്‍ക്ക് മുന്‍പാണ് യൂസുഫിന്റെ മൃതദേഹം അല്‍ റഷീദിയയിലെ താമസ സ്ഥലത്ത് കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തി.
വിസിറ്റ് വിസയുടെ ഒരു കോപ്പി അല്ലാതെ മറ്റൊരു രേഖയും യൂസുഫിന്റെ മുറിയില്‍ നിന്നും പോലീസിന് കണ്ടെത്താനായില്ല. ആരും മൃതദേഹം ഏറ്റെടുക്കാന്‍ എത്താതിരുന്നതോടെ പോലീസ് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും അജ്മാനിലെ ഇന്ത്യന്‍ അസോസിയേഷനുമായും ബന്ധപ്പെട്ടു.
അജ്മാന്‍ പോലീസിന്റേയും ഇന്ത്യന്‍ അസോസിയേഷന്റേയും മദ്ധ്യപ്രദേശ് പോലീസിന്റേയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റേയും നാലു മാസത്തെ ശ്രമഫലമായി ബന്ധുക്കളെ കണ്ടെത്തി മൃതദേഹം നാട്ടില്‍ എത്തിക്കുകയായിരുന്നു. ഉജ്ജെയിനില്‍ നിന്നും 59 കിമീ അകലെയുള്ള ചെറിയ ഗ്രാമമായ നഗ്ഡയിലാണ് യൂസുഫിന്റെ വീട്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ചിലവും വഹിച്ചത് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Thanks to the combined effort of Ajman Police, Indian Association in Ajman, the Madhya Pradesh State Police, and the Indian Consulate, the four-month long hunt to trace the worker's family finally came to an end in mid-August. Khan's family was traced to a small village in Nagda, 59km from Ujjain, Madhya Pradesh, India.
Keywords: Gulf, UAE, India
നാലു മാസങ്ങള്‍ക്ക് മുന്‍പാണ് യൂസുഫിന്റെ മൃതദേഹം അല്‍ റഷീദിയയിലെ താമസ സ്ഥലത്ത് കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തി.
വിസിറ്റ് വിസയുടെ ഒരു കോപ്പി അല്ലാതെ മറ്റൊരു രേഖയും യൂസുഫിന്റെ മുറിയില്‍ നിന്നും പോലീസിന് കണ്ടെത്താനായില്ല. ആരും മൃതദേഹം ഏറ്റെടുക്കാന്‍ എത്താതിരുന്നതോടെ പോലീസ് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും അജ്മാനിലെ ഇന്ത്യന്‍ അസോസിയേഷനുമായും ബന്ധപ്പെട്ടു.
അജ്മാന്‍ പോലീസിന്റേയും ഇന്ത്യന്‍ അസോസിയേഷന്റേയും മദ്ധ്യപ്രദേശ് പോലീസിന്റേയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റേയും നാലു മാസത്തെ ശ്രമഫലമായി ബന്ധുക്കളെ കണ്ടെത്തി മൃതദേഹം നാട്ടില്‍ എത്തിക്കുകയായിരുന്നു. ഉജ്ജെയിനില്‍ നിന്നും 59 കിമീ അകലെയുള്ള ചെറിയ ഗ്രാമമായ നഗ്ഡയിലാണ് യൂസുഫിന്റെ വീട്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ചിലവും വഹിച്ചത് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ്.
SUMMARY: Thanks to the combined effort of Ajman Police, Indian Association in Ajman, the Madhya Pradesh State Police, and the Indian Consulate, the four-month long hunt to trace the worker's family finally came to an end in mid-August. Khan's family was traced to a small village in Nagda, 59km from Ujjain, Madhya Pradesh, India.
Keywords: Gulf, UAE, India
Powered by Info News For You

Comments
Post a Comment